മംഗളൂരു: ദീപാവലി സീസണില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരു ജങ്ഷനും മുംബൈ ലോകമാന്യ തിലക് സ്റ്റേഷനും ഇടയില്‍ റെയില്‍വേ പ്രത്യേക സർവിസുകൾ നടത്തും. ട്രെയിന്‍ നമ്പര്‍ 01187 ലോകമാന്യ തിലക് (ടി) – മഡ്ഗാവ് ജങ്ഷന്‍ നവംബര്‍ 13 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 10.15ന് ലോകമാന്യ തിലകില്‍നിന്ന് പുറപ്പെടും. ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.30ന് മഡ്ഗാവില്‍ എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 01188 മഡ്ഗാവ് ജങ്ഷന്‍-ലോകമാന്യ തിലക് (ടി) സ്പെഷല്‍ മഡ്ഗാവില്‍ നിന്ന് നവംബര്‍ 14 വരെ എല്ലാ തിങ്കളാഴ്ചയും രാവിലെ 11.30 മണിക്ക് പുറപ്പെടും. ട്രെയിന്‍ അതേ ദിവസം തന്നെ രാത്രി 11.45 ന് ലോകമാന്യ തിലകില്‍ എത്തിച്ചേരും. താനെ, പന്‍വേല്‍, റോഹ, മംഗാവ്, ഖേഡ്, ചിപ്ലൂണ്‍, സംഗമേശ്വര്‍ റോഡ്, രത്നഗിരി, രാജപൂര്‍ റോഡ്, വൈഭവ്വാദി റോഡ്, കങ്കാവലി, സിന്ധുദുര്‍ഗ്, കുടല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മാലി സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും.
ട്രെയിന്‍ നമ്പര്‍ 01185 ലോകമാന്യ തിലക് (ടി)-മംഗളൂരു ജങ്ഷന്‍ സ്പെഷല്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10.15ന് ലോകമാന്യ തിലകില്‍ നിന്ന് (ടി) പുറപ്പെടും. ട്രെയിന്‍ അടുത്ത ദിവസം വൈകീട്ട് 05.05ന് മംഗളൂരുവില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 01186 മംഗലൂരു ജങ്ഷന്‍-ലോകമാന്യ തിലക് (ടി) സ്പെഷല്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 12 വരെ എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 06.45ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.
ട്രെയിന്‍ അടുത്ത ദിവസം ഉച്ചക്ക് 02.25 മണിക്ക് ലോകമാന്യ തിലകില്‍ എത്തിച്ചേരും. താനെ, പന്‍വേല്‍, റോഹ, ഖേഡ്, ചിപ്ലൂണ്‍, സംഗമേശ്വര്‍ റോഡ്, രത്നഗിരി, കങ്കാവലി, സിന്ധുദുര്‍ഗ്, കുടല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മ്മാലി, മഡ്ഗാവ്, കാര്‍വാര്‍, ഗോകര്‍ണ റോഡ്, കുംത, മുര്‍ഡേശ്വര്‍, ഭട്കല്‍, മൂകാംബിക റോഡ് ബൈന്ദൂര്‍, കുന്ദാപുര, ഉഡുപി, മുല്‍ക്കി, സൂറത്ത്കല്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും.