• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉരുണ്ടുകൂടുന്നത് തീവ്രമഴ മേഘങ്ങൾ; ചുഴലി രൂപംകൊണ്ടാൽ കേരളത്തിലും മഴക്കെടുതി

by Web Desk 04 - News Kerala 24
October 20, 2022 : 7:19 pm
0
A A
0
ഉരുണ്ടുകൂടുന്നത് തീവ്രമഴ മേഘങ്ങൾ; ചുഴലി രൂപംകൊണ്ടാൽ കേരളത്തിലും മഴക്കെടുതി

പാലക്കാട് ∙ കഴിഞ്ഞവർഷം ഇതേ കാലയളവിൽ നിരവധിപേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും വഴിവച്ച സാഹചര്യം അന്തരീക്ഷത്തിൽ രൂപപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. നിലവിലുളള സ്ഥിതി തുടർന്നാൽ 22 മുതൽ 24വരെ സംസ്ഥാനത്ത് കനത്തമഴയും അനുബന്ധ പ്രശ്നങ്ങളുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞദിവസം ബെംഗളൂരുവിൽ ഉണ്ടായതുപോലെ, ഏതുസമയത്തും ഏതുരീതിയിലും പ്രളയവും പ്രാദേശികമായി തീവ്ര മഴയ്ക്കും നാശത്തിനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. കുറഞ്ഞസമയത്തിൽ വലിയതോതിൽ കാർമേഘപടലങ്ങൾ രൂപംകൊളളുന്ന രീതിയിലേക്ക് കാലാവസ്ഥ മാറിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ഇതിന്റെ ഫലമായുളള മഴയും കാറ്റും റഡാറിന്റെയും പ്രവചനങ്ങൾക്കും അപ്പുറമാണ്.

കഴിഞ്ഞവർഷം കോട്ടയം, ഇടുക്കി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ കാലയളവിലുണ്ടായ അതിതീവ്ര മഴയിലും മിന്നൽപ്രളയത്തിലും 21 പേരാണ് മരിച്ചത്. ഏതാണ്ട് 70 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പിന്നീട് ചുഴലിയാവുകയും ഒപ്പം അറബിക്കടലിൽ ചക്രവാതചുഴിയും ശക്തമായതിന്റെ ഫലമായിരുന്നു കഴിഞ്ഞവർഷം ഇക്കാലയളവിൽ ഉണ്ടായ പ്രളയമഴ. കാലവർഷം അവസാനിക്കാനിരിക്കേ അന്ന് അന്തരീക്ഷത്തിലുണ്ടായ മർദ്ദങ്ങൾ അതിന്റെ തീവ്രത വർധിപ്പിച്ചു. ഇതിനിടെ തുലാവർഷക്കാറ്റും എത്തിയിരുന്നു എന്നാൽ കാലവർഷം പിൻവാങ്ങിയതുമില്ല. ഇത്തവണയും ഏതാണ്ട് അതേ സ്ഥിതിലേയ്ക്കുതന്നെ അന്തരീക്ഷം മാറാനുള്ള സാധ്യതയാണ് കാലാവസ്ഥ വിദഗ്ധർ നിരീക്ഷിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ശക്തിപ്പെട്ട ന്യൂനമർദ്ദം, അന്തരീക്ഷത്തിൽ പെട്ടെന്നൊരു മാറ്റമുണ്ടായില്ലെങ്കിൽ ചുഴലിയായി മാറും. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി ശ്രീലങ്കയ്ക്കുസമീപം ബംഗാൾ സമുദ്രത്തിലേയ്ക്ക് നീങ്ങുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രണ്ടും ചേർന്ന് ചുഴലി അതിശക്തമായാൽ കേരളത്തിൽ തീവ്രമഴയുണ്ടായേക്കും.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും അതിന്റെ ആഘാതം കൂടുതലുണ്ടാകാൻ സാധ്യത. അതിനാൽ, കരുതിയിരിക്കാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലെ മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഒന്നരമണിക്കൂർ വരെ ഒരിടത്തു പെയ്യുന്ന കനത്തമഴയിൽ മേൽമണ്ണും വേരുപടലുകളും വരെ താറുമാറാകുന്ന സ്ഥിതിയുണ്ട്. മഴ അടുത്തദിവസങ്ങളിൽ തെക്കൻഭാഗങ്ങളിലേയ്ക്കു മാറിയേക്കും. ഇതിനോട് സാമ്യമുളള സ്ഥിതിയാണ് തമിഴ്നാട് അന്തരീക്ഷത്തിലുമുളളത്.

മറ്റു ദക്ഷിണസംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം ഏതാണ്ട് പിൻവാങ്ങിയെങ്കിലും ചുഴലിയും ചക്രവാതവും കാരണം കേരളത്തിൽ അത് വീണ്ടും സജീവമാകാനുള്ള സാധ്യതയും തള്ളാനാകില്ല. തുലാവർഷം അനുഭവപ്പെട്ടു തുടങ്ങിയതായി കേന്ദ്രകാലാവസ്ഥകേന്ദ്രം(ഐഎംഡി) നിരീക്ഷിക്കുന്നുണ്ടെങ്കിലും സ്വകാര്യ കാലാവസ്ഥാ ഏജൻസികളും മറ്റ് ഗവേഷകരും അതിനോട് യോജിക്കുന്നില്ല.

പരമ്പരാഗത വ്യവസ്ഥയനുസരിച്ച് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ അക്കൗണ്ടിലാണ് ഐഎംഡി ചേർക്കുന്നത്. കഴിഞ്ഞവർഷം കാലവർഷവും തുലാവർഷവും ചേർന്നുണ്ടായ സങ്കീർണമായ സ്ഥിതിവിശേഷത്തിൽ അധികൃതർ ആശയക്കുഴപ്പത്തിലായിരുന്നു. ഇത്തവണത്തെ കാലവർഷത്തിൽ കാസർ‌കോടാണ് സാധാരണതോതിൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരത്തും – 30%.

തുലാവർഷക്കാലയളവായി കണക്കാക്കുന്ന ഒക്ടോബർ ഒന്നുമുതൽ ഇതുവരെ ഇടുക്കിയിൽ 25 % തിരുവനന്തപുരത്ത് 36 %, വയനാട് 25 % വും അധികമഴ ലഭിച്ചു. കൂടുതൽ കാസർകോട് – 66 %. തൊട്ടടുത്ത് തൃശൂരാണ് – 64 %. മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിൽ, ബംഗാൾ ഉൾക്കടലിലെ മർദ്ദം ശക്തമായ ചുഴലിയായാൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച്, തെക്കുഭാഗത്തെ സ്ഥിതിമോശമായേക്കുമെന്നാണ് നിരീക്ഷണം. വൻതോതിൽ ഈർപ്പവും അന്തരീക്ഷത്തിലെത്തുമെന്നും വിദഗ്ധർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കോളറ മരണകാരണമാകും: അറിയാം ലക്ഷണങ്ങള്‍

Next Post

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ കുടുങ്ങി യുവാവ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ കുടുങ്ങി യുവാവ്

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ കുടുങ്ങി യുവാവ്

തമിഴ്നാട്ടിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴത്തുക ഇരട്ടിയാക്കി: ഡ്രൈവര്‍ മദ്യപിച്ചാൽ ഒപ്പമുള്ളവരും കുടുങ്ങും

തമിഴ്നാട്ടിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴത്തുക ഇരട്ടിയാക്കി: ഡ്രൈവര്‍ മദ്യപിച്ചാൽ ഒപ്പമുള്ളവരും കുടുങ്ങും

‘ജനാഭിലാഷം പാലിക്കാനായില്ല’, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു

'ജനാഭിലാഷം പാലിക്കാനായില്ല', ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു

മാനസികസമ്മർദ്ദം, ഭക്തി​ഗാനങ്ങൾ, മാവോ സെതൂങ്ങ്; ജയലളിതയുടെ അവസാനദിനങ്ങളിങ്ങനെ, പുതിയ വെളിപ്പെടുത്തലുകൾ

മാനസികസമ്മർദ്ദം, ഭക്തി​ഗാനങ്ങൾ, മാവോ സെതൂങ്ങ്; ജയലളിതയുടെ അവസാനദിനങ്ങളിങ്ങനെ, പുതിയ വെളിപ്പെടുത്തലുകൾ

കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി, നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ

കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി, നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In