• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പുതിയ ഒമിക്രോണ്‍ വകഭേദം പുതിയ കൊവിഡ് തരംഗത്തിനും കാരണമാകാം’

by Web Desk 06 - News Kerala 24
October 21, 2022 : 11:42 am
in India, News
Reading Time: 1 min read
0
A A
0
കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുക തന്നെയാണ്. മിക്ക രാജ്യങ്ങളും കൊവിഡുമായി ഒത്തുചേര്‍ന്നുകൊണ്ട് തന്നെ സാധാരണജീവിതം നയിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനിടയില്‍ വലിയൊരു വിഭാഗം പേരും കൊവിഡുമായി ബന്ധപ്പെട്ടുള്ള ആശങ്കകളെയെല്ലാം മാറ്റിവയ്ക്കുകയോ മറന്നുകളയോ ചെയ്തിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വാക്സിൻ പോലും കൃത്യമായി സ്വീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചാല്‍ നമുക്ക് മനസിലാകും.

എന്നാല്‍ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തില്‍ കൊവിഡ് നമ്മളില്‍ അപകടമുണ്ടാക്കില്ലെന്ന് ചിന്തിച്ച് മുന്നേറുന്നത് ബുദ്ധിശൂന്യതയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടനാപ്രതിനിധിയും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥൻ.

ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള XBB ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും പുതിയ കൊവിഡ് തരംഗത്തിന് കാരണമായി വരാമെന്നും ഇവര്‍ പറയുന്നു.

‘ഒമിക്രോമിന് ഇതുവരെ 300ഓളം വകഭേദങ്ങളും ഉപവകഭേദങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി XBBയും. പല  വകഭേദങ്ങളും ഒന്നിച്ച് ചേര്‍ന്നുണ്ടായതാണ് XBB. ഓരോ തവണയും ജനിതകവ്യതിയാനം സംഭവിച്ച് പുതിയ വകഭേദമുണ്ടാകുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ രോഗവ്യാപനശേഷി നേടുകയാണ്. അതായത് ആന്‍റിബോഡികളോട് പൊരുതി പെട്ടെന്ന് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള കഴിവ് ഇവ കൂടുതലായി ആര്‍ജ്ജിച്ചെടുത്തിരിക്കും. XBBയുടെ കാര്യവും സമാനം തന്നെ. അതിനാല്‍ ചില രാജ്യങ്ങളിലെങ്കിലും ഇത് പുതിയ കൊവിഡ് തരംഗം സൃഷ്ടിച്ചേക്കാം…’- ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നു.

ഒമിക്രോണ്‍ ബിഎ.5, ബിഎ.1 എന്നിവയുടെ വകഭേദങ്ങളെ കുറിച്ചും ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇവര്‍ വ്യക്തമാക്കി. നിലവില്‍ ഇവയൊന്നും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നും എങ്കിലും ഇവയെ കൃത്യമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഇവര്‍ പറയുന്നു.

മൂന്ന് ഡോസ് വാക്സിൻ, അതായത് ആദ്യത്തെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും എടുക്കേണ്ടതിന്‍റെ ആവശ്യകതയും ഡോ. സൗമ്യ സ്വാമിനാഥൻ ആവര്‍ത്തിച്ചു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും വാക്സിൻ മുഴുവൻ ഡോസും സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായും ഇവര്‍ ശ്രദ്ധയില്‍ പെടുത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം

Next Post

നിർമൽ NR 299 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

നിർമൽ NR 299 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ദീപാവലിയ്ക്ക് പണി കൊടുക്കാൻ ചൈനീസ് ഹാക്കർമാർ; പെട്ടുപോകരുതെന്ന് സെർട്ട്

എകെജി സെന്‍റര്‍ കേസ്; നിർണായമായത് ജിതിന്‍റെ ടി ഷർട്ട്, ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ടിട്ട ഫോട്ടോ എഫ്ബിയിലും

എകെജി സെന്‍റര്‍ ആക്രമണ കേസ്, പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ നീക്കങ്ങൾ അറിയാം; ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിൾ

മുന്നണി മാറ്റം അജണ്ടയിലില്ല ; ഇ പി ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

'ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ല'; സമസ്തയ്ക്ക് വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021