• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

by Web Desk 04 - News Kerala 24
October 21, 2022 : 2:39 pm
0
A A
0
കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

മനാമ: കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട  മറ്റൊരാളെ വിവാഹം കഴിച്ച വിവരമറിഞ്ഞ് അര്‍ജുന്‍കുമാര്‍ ഏറെ ദുഃഖിതനായിരുന്നുവെന്നും മരിക്കുന്നതിന് തൊട്ടു തലേദിവസം ഇക്കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ‘ഞാന്‍ മരണപ്പെട്ടാല്‍ പിന്നെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന’ തമിഴ് വരികളാണ് അവസാനമായി സ്റ്റാറ്റസ് ഇട്ടിരുന്നത്. ഇത് കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിറ്റേദിവസം രാവിലെ അര്‍ജുന്‍കുമാറിന്റെ മരണവാര്‍ത്തായാണ് അവരെ തേടിയെത്തിയത്.

എട്ട് മാസം മുമ്പാണ് അര്‍ജുന്‍ ബഹ്റൈനിലെത്തിയത്. നാട്ടിലുള്ള ഒരു യുവതിയുമായി കുറച്ചുനാളായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് യുവതി, സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരാളുമായി അടുപ്പത്തിലാവുകയും അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇതോടെ മാനസികമായി തകര്‍ന്ന യുവാവിനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഒരു സുഹൃത്താണ് പുലര്‍ച്ചെ കണ്ടെത്തിയത്.

അതേ സമയം അര്‍ജുന്‍ മരണപ്പെട്ട ശേഷം കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അര്‍ജുന്റെ സഹോദരന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരുമായും എംബസി ഉദ്യോഗസ്ഥരുമായും സംസാരിച്ചിട്ടുണ്ടെന്നും മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറ‍ഞ്ഞു. സംഭവം എംബസിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളോടും ഇയാളുടെ തൊഴിലുടമയോടും ബഹ്റൈന്‍ അധികൃതരോടും ആശയ വിനിമയം നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരമ്പരാഗത വേഷം ധരിച്ച് പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം; ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുന്നു

Next Post

ബുഷർ ജംഹറിന്റെ കാപ്പ ചുമത്തൽ: സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ ഹർജി പിൻവലിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബുഷർ ജംഹറിന്റെ കാപ്പ ചുമത്തൽ: സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ ഹർജി പിൻവലിച്ചു

ബുഷർ ജംഹറിന്റെ കാപ്പ ചുമത്തൽ: സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ ഹർജി പിൻവലിച്ചു

ബംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

ബംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 299 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 299 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാസര്‍കോട് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെ ടി ജലീലിന്‍റെ ആത്മകഥ ‘പച്ച കലർന്ന ചുവപ്പി’ന്‍റെ പ്രസിദ്ധീകരണം നിർത്തി വാരിക

കെ ടി ജലീലിന്‍റെ ആത്മകഥ 'പച്ച കലർന്ന ചുവപ്പി'ന്‍റെ പ്രസിദ്ധീകരണം നിർത്തി വാരിക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In