• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

26 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു; 12 പേര്‍ കസ്റ്റഡിയില്‍

by Web Desk 06 - News Kerala 24
October 22, 2022 : 5:39 pm
0
A A
0
അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ചൈബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ 26 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു. ചൈബാസ സ്വദേശിയായ യുവതി പ്രശസ്തമായ ഒരു മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ ഇപ്പോള്‍ വര്‍ക്ക് ഫ്രം  ഹോമിലാണ് എന്നാണ് പൊലീസ് പറയുന്നത്.

വ്യാഴാഴ്ച വൈകുന്നേരം ഇരുചക്രവാഹനത്തിൽ ആണ്‍ സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ചൈബാസയിലെ പഴയ എയർഡ്രോമിന് സമീപം സംഭവം നടന്നതെന്നാണ് പൊലീസ്  പറയുന്നത്.  പത്തിലേറെപ്പേര്‍ അടങ്ങിയ സംഘം യുവതിയെയും യുവാവിനെയും തടയുകയും കാമുകനെ മർദിക്കുകയും യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം

സംഭവത്തില്‍ മുഫാസിൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ  ദിലീപ് ഖൽകോയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ പേഴ്‌സും മൊബൈൽ ഫോണും ഇവര്‍ മോഷ്ടിച്ചിരുന്നു. യുവതി തനിച്ച് വീട്ടിലെത്തി, വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. സദർ ഹോസ്പിറ്റലിൽ യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

അതേ സമയം കൂട്ടബലാത്സംഗ കേസില്‍ ജാർഖണ്ഡ് സര്‍ക്കാറിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്ത് എത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് നടന്ന ബലാത്സംഗ സംഭവങ്ങളിൽ സോറന്‍റെ സർക്കാർ തീർത്തും നിർവികാരമാണെന്ന് ബിജെപിയുടെ മുൻ മുഖ്യമന്ത്രി രഘുബർ ദാസ് പിടിഐയോട് പറഞ്ഞു.

ക്രമസമാധാനം പൂർണമായും തകർന്നതിനാൽ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേ സമയം ചൈബാസയിലെ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിടില്ലെന്നും അവർക്കെതിരെ കർശനമായ ശിക്ഷ ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ ജെഎംഎം അറിയിച്ചു.

ഇത്തരം കേസുകളിൽ സംസ്ഥാന സർക്കാർ ത്വരിതഗതിയിലുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും ചൈബാസ സംഭവത്തിലും അത് ചെയ്യുമെന്നും സോറന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി ജെഎംഎം വക്താവ് മോഹൻ കർമാകർ പറഞ്ഞു.

സോറൻ സർക്കാരിന്റെ ക്ഷേമ പരിപാടികൾക്ക് ലഭിക്കുന്ന മികച്ച പിന്തുണയിൽ ബിജെപി പരിഭ്രാന്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പോലീസ് ഡിപ്പാർട്ട്‌മെന്റിനെ കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്നും കർമാക്കർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശിവശങ്കറെ പെട്ടെന്ന് തിരിച്ചെടുത്തതിന്‍റേയും, സംരക്ഷിക്കുന്നതിന്‍റേയും പിന്നിലെ രഹസ്യം ജനങ്ങൾക്ക് ബോധ്യമായി’

Next Post

തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

ഇഡിയുടെ അന്വേഷണത്തിൽ സഹകരിച്ചു; ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

ഇഡിയുടെ അന്വേഷണത്തിൽ സഹകരിച്ചു; ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

മാവേലിക്കരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മാവേലിക്കരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

എംജി കൈക്കൂലിക്കേസ്: എൽസിയെ പിരിച്ചുവിട്ടേക്കും; ശുപാർശ അംഗീകരിച്ച് സിൻഡിക്കറ്റ്

എംജി കൈക്കൂലിക്കേസ്: എൽസിയെ പിരിച്ചുവിട്ടേക്കും; ശുപാർശ അംഗീകരിച്ച് സിൻഡിക്കറ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In