• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘എല്ലാം ഷീ ചിൻ പിങ്’, ഷീക്ക് ആജീവനാന്തം തുടരാനുള്ള അണിയറ ഒരുക്കം മാത്രമായൊരു ചൈനീസ് പാർട്ടി കോൺഗ്രസ്

by Web Desk 06 - News Kerala 24
October 23, 2022 : 7:52 am
0
A A
0
‘എല്ലാം ഷീ ചിൻ പിങ്’, ഷീക്ക് ആജീവനാന്തം തുടരാനുള്ള അണിയറ ഒരുക്കം മാത്രമായൊരു ചൈനീസ് പാർട്ടി കോൺഗ്രസ്

രാജ്യവും പാർട്ടിയും ഷീ ചിൻ പിങിലേക്ക് ചുരുങ്ങുന്നത്തിന്റെ പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ചൈനീസ് പാർട്ടി കോൺഗ്രസ്. മൂന്നാമതും അധികാരം ഉറപ്പിച്ച ഷീക്ക് ആജീവനാന്തം ഈ സ്ഥാനത്ത് തുടരാനുള്ള അണിയറ ഒരുക്കങ്ങൾക്ക് കൂടെയാണ് ഇത്തവണ പാർട്ടി സമ്മേളനം വേദിയായത്. ഒരാൾ രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവിയിൽ തുടരരുതെന്നായിരുന്നു ചൈനീസ് പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ. അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിനായി 1982 മുതൽ തുടരുന്ന നയം തിരുത്തിയതാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസിലെ പ്രധാന തീരുമാനം.

ഇതുവഴി മൂന്നാമതും പാർട്ടിയുടെയും രാജ്യത്തിന്റേയും തലപ്പെത്തെത്തുന്ന ഷീ ഈ സ്ഥാനത്ത് ആജീവനാന്തം തുടരാനാണ് സാധ്യത. ഇതിനുള്ള വഴി ഒരുക്കൽ കൂടെയായിരുന്നു ഇത്തവണത്തെ ചൈനീസ് പാർട്ടി കോൺഗ്രസ്. ഷീക്കൊപ്പം അധികാരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ മറ്റുള്ളവരെ തുടരാൻ അനുവദിക്കാത്തത് ഇത് വ്യക്തമാക്കുന്നു. പാർട്ടിയിലും ഭരണത്തിലും രണ്ടാമനായ പ്രധാനമന്ത്രി ലി ചിയാങ്, 200 അംഗ കേന്ദ്ര കമ്മിറ്റിയിൽ പോലും ഇല്ല. പ്രീമിയർ ലി കേഖ്യിയാങും വിദേശ കാര്യമന്ത്രി വാങ് യീയും പുറത്തായി. നിലവിലെ കമ്മിറ്റിയിൽ പകുതി പേരും പ്രായ പരിധിയിൽ തട്ടി പുറത്താവുകയും ചെയ്യും. 2296 അംഗ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ തുടങ്ങിയിരുന്നു ഷീ യുടെ ഇടപെടൽ. ചുരുക്കത്തിൽ ഷീ അനുകൂലികളുടെ കൂട്ടമായി പാർട്ടി ചുരുങ്ങും.

ഒന്പതര കോടി അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത് 200 അംഗ കേന്ദ്രകമ്മറ്റിയും 25 അംഗ പൊളിറ്റ് ബ്യൂറോയുമാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളിലെ 7 പേർ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർണായക അധികാരകേന്ദ്രം. ആഭ്യന്തരം, വിദേശം, ധനകാര്യം അടക്കമുള്ള നിർണ്ണായക നയങ്ങൾ ഈ ചെറു സംഘമാണ് തീരുമാനിക്കുന്നത്.  പുതിയ പൊളിറ്റ് ബ്യൂറോയെയും സ്റ്റാൻഡിങ് കമ്മിറ്റിയെയും നാളെയാകും പ്രഖ്യാപിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയാണ്  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുക. ഷി ചിൻപിങ്ങിനെ മൂന്നാമതും പ്രസിഡന്റായി ഉടൻ പ്രഖ്യാപിക്കും.

എല്ലാകാര്യവും വിശദമായി ചർച്ചചെയ്യുന്ന പാർട്ടി കോൺഗ്രസിൽ ഇത്തവണ കഴിഞ്ഞ അഞ്ച് വർഷത്തെ സാന്പത്തിക പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചില്ല എന്നതും ശ്രദ്ദേയമാണ്. ചൈന സാമ്പത്തിക പ്രതിസന്ധിയിലെന്ന റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതാണ് ഇത്. അതേസമയം തായ്വാൻ പ്രശ്നവും ഗൽവാൻ ഏറ്റുമുട്ടലും അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളോടുള്ള സമീപനവും ചർച്ചയായി. 2012 ൽ ഷീ അധികാരം ഏൽക്കുമ്പോൾ ഉണ്ടായിരുന്ന ചൈനയിൽ നിന്നും ഏറെ വിത്യസ്തമാണ് ഷീ മൂന്നാമതും പ്രസിഡന്റാകാൻ ഒരുങ്ങുന്ന ചൈന. ഭരണത്തിൽ കൂടുതൽ ഏകാധിപത്യം പ്രകടമായി. പാർട്ടി പോലും ഷീക്ക് മറു ചോദ്യം ഇല്ലാത്ത വിധം മാറി. വീണ്ടും ഷീ എത്തുമ്പോൾ പരിപൂർണമായ ഏകാധിപത്യവും തീവ്രമായ ദേശീയതയും അക്രമോത്സുകമായ ഭരണക്രമവും ശക്തിപ്പെടനാണ് സാധ്യത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷണം ആരോപിച്ച് വിദ്യാർത്ഥിക്ക് ക്യാന്റീൻ ജീവനക്കാരന്റെ മർദ്ദനം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Next Post

നീറ്റലായി വിഷ്ണുപ്രിയ; നാട്ടുകാര്‍ക്ക് സ്വന്തം അമ്മു, പ്രിയപ്പെട്ടവള്‍; ഫോണിലേക്ക് വന്ന അവസാന കോള്‍ തെളിവായി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിഷ്ണുപ്രിയ അവസാനം വിളിച്ചത് ആരെയൊക്കെ? ഫോൺ സംഭാഷണം കേന്ദ്രീകരിച്ച് അന്വേഷണം

നീറ്റലായി വിഷ്ണുപ്രിയ; നാട്ടുകാര്‍ക്ക് സ്വന്തം അമ്മു, പ്രിയപ്പെട്ടവള്‍; ഫോണിലേക്ക് വന്ന അവസാന കോള്‍ തെളിവായി

‘5ജിയ്ക്ക് വേ​ഗത പോര’ ; നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രസർക്കാർ

ഇനി സേവനങ്ങൾക്ക് 5ജി വേ​ഗത ; ജിയോ സേവനങ്ങൾ ഔദ്യോ​ഗികമായി ആരംഭിച്ചു

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിൽ : രാമക്ഷേത്ര നി‍ർമാണം വിലയിരുത്തും,ദീപോൽസവത്തിലും പങ്കെടുക്കും

പൊലീസെന്ന പേരില്‍ ഇന്നോവയില്‍ എത്തി സ്വകാര്യ ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്നു, 4പേര്‍ പിടിയില്‍

പൊലീസെന്ന പേരില്‍ ഇന്നോവയില്‍ എത്തി സ്വകാര്യ ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്നു, 4പേര്‍ പിടിയില്‍

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

പെട്ടെന്ന് വണ്ണം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In