• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറ് ഇസ്ലാമിക് സ്റ്റേറ്റ് നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയതായി താലിബാന്‍

by Web Desk 06 - News Kerala 24
October 23, 2022 : 11:39 am
in Kerala, News
Reading Time: 1 min read
0
A A
0
ആറ് ഇസ്ലാമിക് സ്റ്റേറ്റ് നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയതായി താലിബാന്‍

അ ഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന തിരച്ചിലില്‍ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ കൊലപ്പെടുത്തിയതായി താലിബാന്‍ സുരക്ഷാ സേന. ഇന്നലെയാണ് താലിബാന്‍ വക്താവ് ഇക്കാര്യം വിശദമാക്കിയത്. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് താലിബാന്‍ വിശദമാക്കുന്നത്. നിരവധി വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട പഠന കേന്ദ്രത്തിലെ ആക്രമണത്തിലും നഗരത്തിലെ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും സുപ്രധാന പങ്ക് വഹിച്ചവരാണ് കൊല്ലപ്പെട്ടതെന്നാണ് താലിബാന്‍ വക്താവ് ക്വാരി യൂസഫ് അഹമ്മദി വ്യക്തമാക്കിയത്.

തെരച്ചിലിനിടെ ഒരു താലിബാന്‍ ഭടനും കൊല്ലപ്പെട്ടിട്ടുണ്ട്. വസിര്‍ അക്ബര്‍ ഖാന്‍ മോസ്കിനും കാജ് ഇന്‍സ്റ്റിറ്റ്യൂട്ടിനും എതിരെയുണ്ടായ അക്രമത്തില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത് എന്നാണ് ക്വാരി യൂസഫ് അഹമ്മദി വ്യക്തമാക്കിയത്. ഈ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. സെപ്തംബര്‍ 30 ന് കാജ് ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നടന്ന ആക്രമണത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥിനികളായിരുന്നു. സെപ്തംബര്‍ 23 നടന്ന മോസ്ക് ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 40ല്‍ അധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എംബസികള്‍ക്കും വിദേശ സേനകളുടെ ഏജന്‍സികള്‍ക്കും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിന് അടുത്ത് സ്ഥിതി ചെയ്യുന്ന മോസ്കിനെതിരെ ആയിരുന്നു സെപ്തംബര്‍ 23 നടന്ന ആക്രമണം.

2021ല്‍ അധികാരത്തിലെത്തിയതിന് ശഏഷം രാജ്യം സുരക്ഷിതമാക്കാനുള്ള നീക്കങ്ങളിലാണ് താലിബാനുള്ളത്. എന്നാല്‍ രാജ്യ തലസ്ഥാനത്ത് അടുത്തിടെ തുടര്‍ച്ചയായുണ്ടായ സ്ഫോടന സംഭവങ്ങള്‍ യുഎന്‍ അപലപിക്കുകയും താലിബാന്‍റെ സേനാ വിന്യാസത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫാ ഖൊറസാന്‍ ആണ് താലിബാനെതിരായ അക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒളിത്താവളങ്ങളില്‍ നടത്തിയ രണ്ട് റെയ്ഡുകളിലായാണ് ആറ് നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയത്. ഒപ്പം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ഗ്രനേഡുകള്‍, റൈഫിളുകള്‍, സ്ഫോടന വസ്തുക്കള്‍, കാര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഐഎസിനെതിരെ നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണ് ഇത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി , വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം നടപടി

Next Post

ആക്രിക്കടയില്‍ ‘ഓഫീസേഴ്സ് ചോയിസും ഹണീബിയും’; രാജേന്ദ്രനെ കുടുക്കിയ മൊഴി വന്ന വഴി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആക്രിക്കടയില്‍ ‘ഓഫീസേഴ്സ് ചോയിസും ഹണീബിയും’; രാജേന്ദ്രനെ കുടുക്കിയ മൊഴി വന്ന വഴി

ആക്രിക്കടയില്‍ 'ഓഫീസേഴ്സ് ചോയിസും ഹണീബിയും'; രാജേന്ദ്രനെ കുടുക്കിയ മൊഴി വന്ന വഴി

പണമിടപാട് തർക്കം ; കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

പണമിടപാട് തർക്കം ; കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

പാലക്കാട്ട് തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു , 6 പേർക്ക് പരുക്ക്

പാലക്കാട്ട് തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു , 6 പേർക്ക് പരുക്ക്

“14 വർഷം ശിക്ഷയല്ലേ, 39 വയസ്‌ ആവുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും’; കത്തി സ്വയം നിർമിച്ചതെന്ന്‌ ശ്യാംജിത്ത്‌

"14 വർഷം ശിക്ഷയല്ലേ, 39 വയസ്‌ ആവുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും'; കത്തി സ്വയം നിർമിച്ചതെന്ന്‌ ശ്യാംജിത്ത്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021