• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് കോൺഗ്രസ്, ഗവർണർ അതിര് കടന്നെന്ന് ലീഗ്; പ്രതിപക്ഷത്ത് ഭിന്നതയോ?

by Web Desk 04 - News Kerala 24
October 23, 2022 : 10:26 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് കോൺഗ്രസ്, ഗവർണർ അതിര് കടന്നെന്ന് ലീഗ്; പ്രതിപക്ഷത്ത് ഭിന്നതയോ?

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ അന്ത്യശാസനത്തെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെ സംസാരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീർ, ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർമാർ സാധാരണ സർവകലാശാലകളിൽ ഇടപെടാറില്ല. സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഇപ്പോഴത്തെ ഗവർണറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

അതേസമയം പിന്നാലെ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പിന്നാലെ, സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്നാവശ്യപ്പെട്ട് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ.മുരളീധരൻ രംഗത്തെത്തി. ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. അതിന് ഗവർണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാർത്താക്കുറിപ്പ് വന്നു. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് വ്യക്തമാക്കി. അതേസമയം ലീഗിന്റെ നിലപാട് തനിക്കറിയില്ല എന്ന് പ്രതിപക്ഷ നേതാവ് കണ്ണൂരിൽ പ്രതികരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയോടടക്കം ആലോചിച്ചാണ് താൻ നിലപാട് പറഞ്ഞത്. ലീഗിനകത്ത് എന്തെങ്കിലും കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടോ എന്ന് അറിയില്ല, യുഡിഎഫിൽ ഒരു ഭിന്നതയുമില്ല എന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹുറൂബ് വ്യവസ്ഥ പരിഷ്‌കരിച്ചു; നിയമത്തിലെ മാറ്റം പ്രാബല്യത്തില്‍

Next Post

വിഷ്ണുപ്രിയയുടെ കൊലപാതകം: പ്രതി ശ്യാംജിത്തിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശ്യാംജിത്ത് വന്നത് ചുറ്റികയും കത്തിയുമായി; വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 മുറിവ്

വിഷ്ണുപ്രിയയുടെ കൊലപാതകം: പ്രതി ശ്യാംജിത്തിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം തിങ്കളാഴ്ച രാവിലെ 10.30ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം തിങ്കളാഴ്ച രാവിലെ 10.30ന്

സാങ്കേതിക സർവകലാശാല: വിസി നിയമനം റദ്ദാക്കിയ കോടതി വിധി അംഗീകരിച്ച് സർക്കാർ

സാങ്കേതിക സർവകലാശാല: വിസി നിയമനം റദ്ദാക്കിയ കോടതി വിധി അംഗീകരിച്ച് സർക്കാർ

ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു,വീഴ്ചയുണ്ടെങ്കിൽ തിരുത്തും ,മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘ നിര്‍ദേശം: എൽദോസ്

ബലാത്സംഗക്കേസ്: എല്‍ദോസ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ,മൊബൈൽ ഹാജരാക്കും,ആവശ്യമെങ്കിൽ തെളിവെടുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021