• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പീഡിപ്പിച്ച കുഞ്ഞിനെ ജീവനോടെ വിടാൻ ദയ കാണിച്ചു, പ്രതിയുടെ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറക്കുന്നുവെന്ന് കോടതി

by Web Desk 06 - News Kerala 24
October 24, 2022 : 2:42 pm
in India, News
Reading Time: 1 min read
0
A A
0
മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

പീഡിപ്പിച്ച പെൺകുഞ്ഞിനെ ജീവനോടെ വിടാനുള്ള ദയവ് കാണിച്ചത് കൊണ്ട് പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്നും 20 വർഷമായി കുറക്കുന്നുവെന്ന് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചിരിക്കുന്നത്.2007 -ലാണ് ഇൻഡോറിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ രാം സിംഗ് എന്ന നാൽപതുകാരൻ അറസ്റ്റിലാവുന്നത് (അന്ന് 25 വയസ്). പിന്നാലെ, 2009 ഏപ്രിലിൽ ഒരു അഡീഷണൽ സെഷൻസ് ജഡ്ജി (ഇൻഡോർ) ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് 2009 മെയ് മാസത്തിൽ ഇയാൾ ഹൈക്കോടതിയെ സമീപിച്ചു.

സെപ്തംബർ 28 -ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കർ, സത്യേന്ദ്ര കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് എന്നാൽ കേസിൽ നടത്തിയ നിരീക്ഷണം ഇങ്ങനെ: ‘പ്രതിക്ക് ഒരു സ്ത്രീയുടെ അന്തസിനോട് യാതൊരു ബഹുമാനവുമില്ല. ചെയ്തത് പൈശാചികപ്രവൃത്തിയാണ്. പ്രതി പീഡിപ്പിച്ചത് നാല് വയസുള്ള പെൺകുഞ്ഞിനെയാണ് എന്നത് പരി​ഗണിക്കുമ്പോൾ ഇയാളുടെ ശിക്ഷ കുറക്കേണ്ടതായും തോന്നുന്നില്ല. എന്നിരുന്നാലും പെൺകുട്ടിയെ ജീവനോടെ വിടാൻ ഇയാൾ ദയ കാണിച്ചു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇയാളുടെ ജീവപര്യന്തം തടവ് 20 വർഷത്തെ കഠിന തടവായി കുറക്കണം എന്നാണ് കോടതിയുടെ അഭിപ്രായം.’ പതിനഞ്ച് വർഷം ഇയാൾ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. ഇനി അഞ്ച് വർഷം കൂടി തടവ് അനുഭവിച്ചാൽ മതിയാവും.

2007 മെയ് 31 -ന് ഇൻഡോറിലാണ് രാം സിം​ഗ് കുഞ്ഞിനെ പീഡിപ്പിച്ചത്. കുഞ്ഞ് മുത്തശ്ശിക്ക് പിന്നാലെ തന്റെ കുടിലിൽ നിന്നും പുറത്തിറങ്ങിയതാണ്. അന്ന് 25 -കാരനായ സിം​ഗ് അടുത്തുള്ള ഒരു ടെന്റിലായിരുന്നു താമസം. അയാൾ കുട്ടിയെ ഒരു രൂപ തരാം എന്ന് പറഞ്ഞ് ടെന്റിനകത്തേക്ക് വിളിച്ച് വരുത്തി ബലാത്സം​ഗം ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ കുട്ടി ബലാത്സം​ഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.

ബലാത്സം​ഗം നടന്നതിന് ദൃക്സാക്ഷികളില്ലെന്നും മതിയായ തെളിവുകളില്ലെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിരിക്കുകയാണ് എന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; കടത്തി കൊണ്ടുവന്നത് കാൽപ്പാദത്തോട് ചേ‍ർത്ത് ഒട്ടിച്ച്

Next Post

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

ഏഷ്യയിലെ വായു ഗുണനിലവാരം കുറഞ്ഞ 10 നഗരങ്ങളിൽ 8 എണ്ണം ഇന്ത്യയിൽ

ഏഷ്യയിലെ വായു ഗുണനിലവാരം കുറഞ്ഞ 10 നഗരങ്ങളിൽ 8 എണ്ണം ഇന്ത്യയിൽ

പൊലീസെന്ന വ്യാജേനയെത്തി ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്ന കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

പൊലീസെന്ന വ്യാജേനയെത്തി ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്ന കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഗവർണറുടെ നടപടിയിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം ; പിന്തുണച്ച്  വി.ഡി.സതീശനും  രമേശ് ചെന്നിത്തലയും രംഗത്തെത്തി

ഗവർണറുടെ നടപടിയിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം ; പിന്തുണച്ച് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021