• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറുടെ നടപടിയിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം ; പിന്തുണച്ച് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തി

by Web Desk 04 - News Kerala 24
October 24, 2022 : 3:48 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണറുടെ നടപടിയിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം ; പിന്തുണച്ച്  വി.ഡി.സതീശനും  രമേശ് ചെന്നിത്തലയും രംഗത്തെത്തി

തിരുവനന്തപുരം∙ സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചാൻസലർമാരോട് (വിസി) രാജിവയ്ക്കണമെന്ന് നിർദേശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം. ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. എന്നാൽ, കോണ്‍ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഗവർണറുടെ നടപടിയെ വിമർശിച്ചു. ഗവർണറുടെ നടപടിയെ പൂർണമായി സ്വാഗതം ചെയ്യരുതെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്.

∙ രമേശ് ചെന്നിത്തല

‘‘ഗവർണറുടെ നടപടിക്ക് പിന്തുണ. ഗവർണർക്കുള്ള പിന്തുണയിൽ യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട. വിസി നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങളാണ്’’.

∙ കെ.സി.വേണുഗോപാൽ

‘‘ഗവർണറുടെ തിട്ടൂരം ജനാധിപത്യ സീമകൾ ലംഘിക്കുന്നതാണ്. ഗവർണറുടെ നടപടി സർവകലാശാല സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണ്’’.

∙ വി.ഡി.സതീശൻ

‘‘സുപ്രീം കോടതി ഉത്തരവോടെ വിസി നിയമനങ്ങൾ അസാധുവായി. കേരളത്തിലെ യുഡിഎഫിന്റെ നിലപാടാണ് താൻ വ്യക്തമാക്കിയത്’’.

ഗവർണറുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിനിടെ, സർവകലാശാലകളുടെ സ്വയംഭരണ അധികാരം തകർക്കുന്ന ഗവർ‌ണറുടെ നടപടിക്ക് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റിക്കൊടുക്കലാണു ഗവർണറുടെ ലക്ഷ്യമെന്നും ഇതു കാണാൻ കഴിയുന്നവർ യുഡിഎഫിൽ പോലുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിനു കൂട്ടുനിൽക്കുമ്പോഴും മുസ്‌ലിം ലീഗ് നേതാക്കൾ വേറിട്ട ശബ്ദത്തിൽ സംസാരിക്കുന്നത് അവർ ഈ ആപത്തു തിരിച്ചറിയുന്നതു കൊണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരം: യച്ചൂരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരം: യച്ചൂരി

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരം: യച്ചൂരി

മൊഴിയെടുത്തത് വെബ്‌ സീരീസ് റിലീസ് ചെയ്ത ശേഷം; യുവാവ് ഹൈക്കോടതിയിലേക്ക്

മൊഴിയെടുത്തത് വെബ്‌ സീരീസ് റിലീസ് ചെയ്ത ശേഷം; യുവാവ് ഹൈക്കോടതിയിലേക്ക്

കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷുമായി വിമാനത്താവളത്തില്‍; സ്ത്രീകളടക്കം പിടിയില്‍

കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷുമായി വിമാനത്താവളത്തില്‍; സ്ത്രീകളടക്കം പിടിയില്‍

9 വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ; അപ്രതീക്ഷിതം, ചരിത്രത്തിലാദ്യം

സുപ്രീംകോടതി വിധി വ്യക്തം, ആർക്കും ഇളവില്ലെന്ന് ഗവർണർ ; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

9 വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ; അപ്രതീക്ഷിതം, ചരിത്രത്തിലാദ്യം

ആരാണ് അവർ? ഞാൻ മറുപടി പറയാൻ യോഗ്യതയുള്ള ആളാണോ? ഞാൻ നിയമിച്ചതല്ലല്ലോ, ഉന്നത വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021