ലോകം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ് ഇന്ന്. വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് ജനങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ നടി നയൻതാരയും വിഘ്നേഷും പങ്കുവച്ച ദീപാവലി ആശംസ വീഡിയോയാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ ഇരട്ട കുട്ടികൾക്കൊപ്പമാണ് നയൻതാരയും വിഘ്നേഷും ആശംസകൾ അറിയിച്ചിരിക്കുന്നത്. “എല്ലാവർക്കും ദീപാവലി ആശംസകൾ. കഠിനമായി പ്രാർത്ഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്… സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തിൽ വിശ്വസിക്കുക. സ്നേഹത്തിൽ വിശ്വസിക്കുക. നന്മയിൽ പ്രകടമാക്കുന്നതിൽ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു”, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിഘ്നേഷ് ശിവൻ കുറിച്ചത്. പിന്നാലെ ആരാധകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.