• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജനദ്രോഹ പിണറായി ഭരണത്തിനെതിരെ പൗര വിചാരണ’, സെക്രട്ടറിയറ്റ് വളയലടക്കം 3 ഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്

by Web Desk 04 - News Kerala 24
October 24, 2022 : 8:04 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ജനദ്രോഹ പിണറായി ഭരണത്തിനെതിരെ പൗര വിചാരണ’, സെക്രട്ടറിയറ്റ് വളയലടക്കം 3 ഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കാൻ കെ പി സി സി യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. ജനദ്രോഹ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയുന്നതടക്കമുള്ള 3 ഘട്ട പ്രക്ഷോഭ പരിപാടികളാണ് നടത്തുകയെന്ന് കെ പി സി സി ഭാരവാഹി യോഗത്തിന്‍റെ തീരുമാനം അറിയിക്കാനായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സുധാകരൻ അറിയിച്ചു.

രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെ പി സി സി അന്തിമരൂപം നല്‍കിയത്. സമര പരമ്പരകളുടെ ആദ്യഘട്ടമായി നവംബർ 3 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. “പിണറായി ഭരണത്തിനെതിരെ പൗര വിചാരണ” എന്ന പേരിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായാണ് കളക്ട്രേറ്റ് മാർച്ചുകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരിക്കും മാർച്ച് നടത്തുന്നതെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.

സർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥകൾ നവംബർ 20 മുതൽ 30 വരെയുള്ള തീയ്യതികളിൽ സംഘടിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ‘സെക്രട്ടേറിയറ്റ് വളയൽ’ സമരം മൂന്നാം ഘട്ട പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31ന് വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നതോടൊപ്പം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “ഭാരത് ജോഡോ പ്രതിജ്ഞ” ചൊല്ലി പൊതുപരിപാടികൾ സംഘടിപ്പിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കി. “നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്‍റെ തുടർച്ചയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി ജവഹർലാൽ നെഹ്രുവിന്‍റെ ജന്മദിനമായ നവംബർ 14 ന് കേരളീയ സമൂഹത്തെ രോഗഗ്രസ്തമാക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും ഒരു പുതിയ ക്യാമ്പയിന് കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവംബർ 14 ന് നവോത്ഥാന സദസ്സുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് വ്യാപനവും പ്രതികാരക്കൊലകളുമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരായ ബോധവൽക്കരണം നടത്തും. പാർട്ടി പ്രവർത്തകരോടൊപ്പം എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഈ ക്യാമ്പയിന്‍റെ ഭാഗമായി അണിനിരക്കും. ഇതിന്‍റെ തുടർച്ചയായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “അന്ധവിശ്വാസത്തിനെതിരെ ആയിരം സദസ്സുകൾ” സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിൽ വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം, ദിവസങ്ങളുടെ പഴക്കം; യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു

Next Post

ചേര്‍ത്ത് പിടിച്ച് സിപിഎം; ഷാജഹാന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം, കൈമാറിയത് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേര്‍ത്ത് പിടിച്ച് സിപിഎം; ഷാജഹാന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം, കൈമാറിയത് മുഖ്യമന്ത്രി

ചേര്‍ത്ത് പിടിച്ച് സിപിഎം; ഷാജഹാന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം, കൈമാറിയത് മുഖ്യമന്ത്രി

സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 10 ഏജന്‍റുമാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍റെ അവകാശവാദം

ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 10 ഏജന്‍റുമാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍റെ അവകാശവാദം

ഗവർണറുടെ മാധ്യമവിലക്ക് ജനാധിപത്യ നിഷേധം: കെയുഡബ്ള്യുജെ

ഗവർണറുടെ മാധ്യമവിലക്ക് ജനാധിപത്യ നിഷേധം: കെയുഡബ്ള്യുജെ

കാറിലെ സ്ഫോടനത്തിന് തീവ്രവാദ ബന്ധം? കോയമ്പത്തൂർ സ്ഫോടന കേസ് പ്രതികളുടെ ബന്ധു വീടുകളിൽ പരിശോധന

കാറിലെ സ്ഫോടനത്തിന് തീവ്രവാദ ബന്ധം? കോയമ്പത്തൂർ സ്ഫോടന കേസ് പ്രതികളുടെ ബന്ധു വീടുകളിൽ പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021