തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രില്‍ 1 മുതല്‍ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായം ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫില്‍ 5% വര്‍ധന വരും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രതിമാസം 1000 ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്ക് 4.20 രൂപ എന്നത് 4.41 രൂപയാകും. കേന്ദ്ര സര്‍ക്കാരിന്റെ അധിക വായ്പാ വ്യവസ്ഥ പ്രകാരം 2024 വരെ എല്ലാ ഏപ്രില്‍ മാസവും ജല നിരക്കില്‍ 5% വര്‍ധനയുണ്ടാകും.