• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരിഫ് മുഹമ്മദ് ഖാനെതിരെ ലീഗ്: ഗവർണർ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

by Web Desk 06 - News Kerala 24
October 25, 2022 : 2:01 pm
0
A A
0
റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം ; വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

കാസർകോട്: ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഇന്നലെ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുസ്ലിംലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലീം ലീഗിന് അതിന് കഴിയുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സർവകലാശാല വിഷയത്തിൽ പ്രതികരിച്ച ലീഗ് നേതാവ് പിഎംഎ സലാം സർക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും ഗവർണർക്ക് എതിരെയും ആഞ്ഞടിച്ചതും ശ്രദ്ധേയമായിരുന്നു.

വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശനിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് ന്യൂനപക്ഷവിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്ക്കൂട്ടുന്നു.കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നും സിപിഎം കരുതുന്നു.

പൗരത്വ വിഷയത്തില്‍ തുടങ്ങിയ ശീതയുദ്ധമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത അനിശ്ചിതത്വം ഉണ്ടാക്കി ഉടനെയൊന്നും പരിഹരിക്കാനാകാത്ത വിഷയമായി വളര്‍ന്ന് പന്തലിച്ചത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളോടെ  അനുരഞ്ജനമില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി.ഇനി സര്‍വശക്തിയുമെടുത്ത് നേര്‍ക്കുനേര്‍ പോരാട്ടമാണ്.

സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് സിപിഎമ്മിന്‍റെ പ്രധാന വാദം. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാലാ തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സിപിഎം പറയുന്നു. പ്രത്യക്ഷ സമരങ്ങളിലെല്ലാം ഈ വാദമായിരിക്കും നേതാക്കളുന്നയിക്കുക. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കിയിരുന്നു.ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ടയെന്ന പ്രചാരണത്തിന് നല്ല സ്വീകാര്യതയുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

ഈ രാഷ്ട്രീയം മുന്നില്‍ കണ്ടാണ് മുസ്ലീംലീഗ് ഒരുമുഴം മുന്‍പേ എറിഞ്ഞ് ഗവര്‍ണറെ എതിര്‍ക്കുന്നത്. നേരത്തെ ഇടി മുഹമ്മദ്ബഷീര്‍ പറഞ്ഞ കാര്യം ഇന്നലെ പിഎംഎ സലാം ഏറ്റുപിടിച്ച് നിലപാട് വ്യക്തമാക്കി. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെുയും എതിര്‍ത്ത് ഗവര്‍ണറുടെ നടപടിക്ക് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് ലീഗിന്‍റെ വ്യത്യസ്താഭിപ്രായമെന്നതും സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നു. ഗവര്‍ണര്ർക്കെതിരായ നീക്കങ്ങളെ ചെറുക്കുമെന്ന് പറഞ്ഞ് ബിജെപി നേതൃത്വം കൂടി രംഗത്തെത്തുന്നതോടെ തങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാകുമെന്നും സിപിഎം നേതൃത്വം കരുതുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്’; ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്ന് മുരളീധരന്‍

Next Post

‘ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്,ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്’: എംബി രാജേഷ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്കൂള്‍വിക്കിക്ക് വലിയ പങ്ക്: സ്പീക്കർ

'ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്,ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്': എംബി രാജേഷ്

പത്മയെ കൊന്നത് ഷാഫി, ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി, ലൈല സ്വകാര്യ ഭാഗത്ത് കത്തിയിറക്കി’

ഇലന്തൂർ ഇരട്ട നരബലി കേസ്; പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ

ഗുജറാത്ത് വഡോദരയിൽ ദീപാവലി പടക്കം പൊട്ടിച്ചതിന്‍റെ പേരിൽ വർഗീയ സംഘർഷം; 19 പേരെ കസ്റ്റഡിയില്‍

ഗുജറാത്ത് വഡോദരയിൽ ദീപാവലി പടക്കം പൊട്ടിച്ചതിന്‍റെ പേരിൽ വർഗീയ സംഘർഷം; 19 പേരെ കസ്റ്റഡിയില്‍

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം, പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു

വാട്ട്സ്ആപ്പ് തിരിച്ചെത്തി; ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാം

വാട്ട്സ്ആപ്പ് തിരിച്ചെത്തി; ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In