• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിൽ പ്രധാനമന്ത്രിയാകാൻ മുസ്‍ലിമിന് കഴിയുമോ? -ശശി തരൂർ

by Web Desk 04 - News Kerala 24
October 25, 2022 : 10:20 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യയിൽ പ്രധാനമന്ത്രിയാകാൻ മുസ്‍ലിമിന് കഴിയുമോ? -ശശി തരൂർ

ന്യൂഡൽഹി: ഹിന്ദുവായ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയായതിൽനിന്ന് ഇന്ത്യക്ക് പഠിക്കാൻ പാഠങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഹിന്ദുവോ സിഖോ ബുദ്ധമത വിശ്വാസിയോ ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യം തരൂർ മുന്നോട്ടുവെച്ചു. ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വാദം എൻ.ഡി.ടി.വിയിലെ അഭിമുഖത്തിലാണ് തരൂർ ഉന്നയിച്ചത്.

ഞാൻ ബ്രിട്ടീഷ് വംശീയതയുടെ വിമർശകനായിരുന്നു. അവർ നേതാവായി തെരഞ്ഞെടുത്തത് ഒരു ഹിന്ദുവിനെയാണെന്നത് ചെറിയ കാര്യമല്ല. പ്രത്യക്ഷമായ വംശീയതയുടെ ചരിത്രം പേറുന്നവർ അതിന്റെ ദോഷങ്ങളെ ഇതിലൂടെ മറികടന്നിരിക്കുന്നു. അത് അംഗീകരിച്ചേ മതിയാകൂ. പണ്ട് ബ്രിട്ടീഷുകാർ താഴ്ന്നവരായി കണക്കാക്കിയിരുന്ന ഒരു വംശക്കാരനാണ് ഇന്നവരുടെ പ്രധാനമന്ത്രി -തരൂർ പറഞ്ഞു.

10 വർഷം പ്രധാനമന്ത്രിയായ മൻമോഹൻ സിങ് സിഖുകാരനാണെന്നു ചൂണ്ടിക്കാട്ടി തരൂരിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. സിഖുകാർ ഇതര മതസ്ഥരാണെന്ന് ഭൂരിഭാഗം ഹിന്ദുക്കളും കരുതുന്നില്ലെന്നാണ് തരൂർ പ്രതികരിച്ചത്. ഭരണഘടന പദവിയാണെങ്കിലും രാഷ്ട്രപതി സ്ഥാനത്ത് മുസ്‌ലിംകളും സിഖുകാരും വന്നിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനിച്ച എല്ലാ മതങ്ങളെയും ഇൻഡിക് മതങ്ങളായാണ് കാണുന്നത്. എന്നാൽ, ഹിന്ദുത്വ അനുയായികൾ മറ്റുള്ളവരെ അതേ വിധം കാണുന്നില്ല. ഹിന്ദുത്വ അല്ലെങ്കിൽ ‘ഹിന്ദു ദേശീയത’ പ്രത്യയശാസ്ത്രമായി ഉയർത്തിപ്പിടിക്കുന്ന ബി.ജെ.പിക്ക് ഒരു മുസ്‍ലിം എം.പി ഇല്ലെന്ന കാര്യം അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് സഖ്യത്തെ വിജയത്തിലേക്ക് നയിച്ചശേഷം സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ, ക്രിസ്ത്യൻ ബന്ധമാരോപിച്ചുള്ള പ്രചാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങിനുവേണ്ടി അവർ മാറിനിന്നു. ”സോണിയ പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തി”-പിന്നീട് വിദേശകാര്യ മന്ത്രിയായ ബി.ജെ.പിയുടെ സുഷമ സ്വരാജിന്റെ പേര് പരാമർശിക്കാതെ തരൂർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹനപൂജ: പൂജാരിയുടെ കാൽ വണങ്ങി പൊലീസ്; മുഖ‍്യമന്ത്രിക്ക് പരാതി

Next Post

നടി ആക്രമണ കേസ്: ബൈജു കൊട്ടാരക്കര മാപ്പ് പറയണമെന്ന് ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടി ആക്രമണ കേസ്: ബൈജു കൊട്ടാരക്കര മാപ്പ് പറയണമെന്ന് ഹൈകോടതി

നടി ആക്രമണ കേസ്: ബൈജു കൊട്ടാരക്കര മാപ്പ് പറയണമെന്ന് ഹൈകോടതി

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല: വിശദീകരണവുമായി രാജ്ഭവൻ

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല: വിശദീകരണവുമായി രാജ്ഭവൻ

എസ്‌.ആർ.ശക്തിധരന്റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു

എസ്‌.ആർ.ശക്തിധരന്റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു

സിംഗപ്പുരിലെ വൈദ്യ പരിശോധനയ്ക്കു ശേഷം ലാലു പ്രസാദ് യാദവ് ഇന്ത്യയിലെത്തി

സിംഗപ്പുരിലെ വൈദ്യ പരിശോധനയ്ക്കു ശേഷം ലാലു പ്രസാദ് യാദവ് ഇന്ത്യയിലെത്തി

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലല്ലാതെ ബലപ്രയോഗം പാടില്ലെന്ന് ഡി.ജി.പി

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലല്ലാതെ ബലപ്രയോഗം പാടില്ലെന്ന് ഡി.ജി.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021