ദില്ലി: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖർഗയെ പ്രഖ്യാപിച്ചതിൻ്റെ സാക്ഷ്യപത്രം മധുസൂദൻ മിസ്ത്രി വായിച്ചു.തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും.എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും.അധ്യക്ഷന് താഴെ പിന്നാക്ക വിഷയങ്ങളിൽ ഉപദേശക സമിതി ഉടൻ നിലവിൽ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ തെളിവാണ്.എല്ലാവർക്കും ഒന്നിച്ച് യുദ്ധം ചെയ്യാം.വിജയികളാകാം എന്നും അദ്ദേഹം പറഞ്ഞു
ഒരു സാധാരണ പ്രവർത്തകന് ഇത്രയും വലിയ പദവി നൽകിയതിന് നന്ദിയെന്നും ഖര്‍ഗെ പറഞ്ഞു.ശ്രേഷ്Oരായ നേതാക്കൾ ഇരുന്ന പദവിയിലെത്തിയതിൽ അഭിമാനം.തൻ്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാർട്ടിക്ക് പ്രയോജനപ്പെടും.എല്ലാ പ്രവർത്തകരും ഒപ്പം നിൽക്കണം..ഉദയ്പൂർ ചിന്തൻ ശിബിരം പാർട്ടിക്ക് മുൻപോട്ടുള്ള ഊർജ്ജം നൽകും.കോൺസിൻ്റെ പ്രത്യയശാസ്ത്രം രാജ്യത്തിൻ്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് വലിയ നേട്ടമാകും.അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മല്ലികാർജ്ജുൻ ഖർഗെക്ക് സോണിയാഗാന്ധി ആശംസകൾ. നേര്‍ന്നു.ഖർഗെ സാധാരണക്കാരനായ നേതാവാണ് കഠിന പ്രയ്നത്തിലൂടെ ഉയന്നു വന്നയാൾ.ഖർഗെയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമായി മുൻപോട്ട് പോകും വലിയ ആശ്വാസം തോന്നുന്നു.പ്രവർത്തകർ നൽകിയ സ്നേഹം അവസാന ശ്വാസം വരെ ഓർമ്മിക്കും.ഈ ഭാരം ഒഴിയുന്നതിൻ്റെയും ആശ്വാസം.മാറ്റം പ്രകൃതി നിയമമാണ്.വലിയ ഉത്തരവാദിത്തങ്ങൾ മുൻപിലുണ്ട്.എല്ലാവരും ഒന്നിച്ച് മുൻപോട്ട് പോകണം.വെല്ലുവിളികളെ കൂട്ടായി നേരിടണം.തെരഞ്ഞെടുപ്പ് നടപടികൾ നല്ലവണ്ണം മുൻപോട്ട് കൊണ്ടുപോയ മിസ്ത്രിക്കും നന്ദി.അധ്യക്ഷ പദവിയിലേക്ക് ഖർഗെക്ക് സ്വാഗതമെന്നും സോണിയ പറഞ്ഞു.
ഉൾപാർട്ടി ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല,കോണ്‍ഗ്രസ് അത് വ്യക്തമാക്കുകയും ചെയ്തുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ഖർഗെ പടിപടിയായി ഉയർന്നു വന്ന നേതാവ്.വഹിച്ച പദവികളിലെല്ലാം കൈയൊപ്പ് ചാർത്തിയ നേതാവ്.ഖർഗെയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.