ദുബായ്: ദുബായിൽ ജനനമരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. നേരത്തെ ദുബായിലെ നാല് സർക്കാർ ആശുപത്രികൾ വഴി മാത്രമായിരുന്നു ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭിച്ചിരുന്നത്. എച്ച് എം എസ് ഹോസ്പിറ്റൽ മർദ്ദിഫ്, മെഡ്കെയർ ഹോസ്പിറ്റൽ ഫോർ വുമൺ, മെഡ്കെയർ ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സർവീസ് ആരംഭിക്കുന്നത്.
അടുത്തവർഷം കൂടുതൽ ആശുപത്രികളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും എന്ന് അധികാരികൾ അറിയിച്ചു. ജിദ്ദാഫിലെ ഡിഎച്ച്എ കേന്ദ്രത്തിലും ഈ സേവനം ലഭ്യമാണ്. എന്നാൽ കറാമ, റാഷിദിയ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ ഇനി മുതൽ ഈ സൗകര്യം ലഭിക്കുകയില്ല. സ്വകാര്യ ആശുപത്രികൾ വഴി മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സഹായിക്കും.