• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വൈകിയെത്തി വിമാനം പോയി; ഊബറിന് പിഴയിട്ട് കോടതി

by Web Desk 06 - News Kerala 24
October 27, 2022 : 7:31 am
0
A A
0
വൈകിയെത്തി വിമാനം പോയി; ഊബറിന് പിഴയിട്ട് കോടതി

മുംബൈ : വൈകിയതിന് ഊബറിന് 20000 രൂപ പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. കാബ് സർവീസ് വൈകിയതിനെ തുടർന്ന് കൃത്യ സമയത്ത് എത്താനാവാതെ വിമാനയാത്ര നഷ്ടമായെന്ന പരാതിയിലാണ് നടപടി. മാനസിക സമ്മർദം ഉണ്ടാക്കിയതിന് 10000 രൂപയും വ്യവഹാര ചെലവായി 10000 രൂപയും യാത്രക്കാരിയായ കവിതാ ശർമ്മക്ക് നല്കണമെന്നാണ് ഉത്തരവ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ഇവർ 2018 ജൂൺ 12-ന് വൈകുന്നേരം 05.50 ന് ഷെഡ്യൂൾ ചെയ്ത വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്നതായിരുന്നു വിമാനം. ഇവരുടെ വീട്ടിൽ നിന്ന് 36 കിലോമീറ്ററ്‍ അകലെയാണ് എയർപോർട്ട്. ഉച്ച കഴി‍ഞ്ഞ് 3.29 ഓടെയാണ് മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ എത്താനായി ഊബർ ടാക്സി ബുക്ക് ചെയ്തത്.

റൈഡ് ബുക്ക് ചെയ്ത് നിരവധി കോളുകൾ ചെയ്തിരുന്നുവെങ്കിലും 14 മിനിറ്റ് വൈകിയാണ് ഊബര്‍ കാബ് കവിതയെ പിക്ക് ചെയ്യാൻ എത്തിയത്.  ഡ്രൈവര്‍ കോളിലായിരുന്നതിനാൽ വണ്ടിയെടുക്കാൻ പിന്നെയും വൈകി. പറഞ്ഞ സമയത്തിലും വൈകിയിട്ടും ഡ്രൈവർ കാറിന് സിഎൻജി വാങ്ങി സമയം പാഴാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. 20 മിനിറ്റോളം വൈകിയാണ് വണ്ടി എടുത്തത്. ആപ്പിൽ എയർപോർട്ടിൽ എത്താനെടുക്കുന്ന സമയം കാണിച്ചത് അഞ്ചു മണി ആണ്.

എന്നാല്‍ കാബ് എത്തിയത് 5.23 ന് ആയിരുന്നു. ഇതോടെ ചെന്നൈക്കുള്ള വിമാനം മിസായി. യാത്ര വൈകിപ്പിച്ചത് കൂടാതെ  703 രൂപ ഊബർ വാങ്ങുകയും ചെയ്തു. കാബ് ബുക്ക് ചെയ്യുമ്പോൾ കണക്കാക്കിയതിലും കൂടുതൽ തുകയായിരുന്നു ഇത്. ബുക്ക് ചെയ്തപ്പോൾ  563 രൂപ  ആയിരുന്നു കാണിച്ചത്. ഇതിനെ കുറിച്ച് പരാതിപ്പെട്ട കവിതയ്ക്ക് ഊബർ  139 രൂപയാണ് റീഫണ്ട് ചെയ്തു നൽകിയത്. കമ്പനിയ്ക്ക് ഇത് സംബന്ധിച്ച അയച്ച നോട്ടീസിന് മറുപടിയും നൽകിയില്ല.

അങ്ങനെയാണ് കവിത ഊബർ ഇന്ത്യയ്‌ക്കെതിരെ താനെയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്. ഊബർ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം തള്ളിയ കോടതി കമ്പനിയ്ക്ക് 20000 രൂപ പിഴയുമിടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടെക്നോ പാര്‍ക്കിലെ ഓഫീസ് പൂട്ടി ബൈജൂസ്; പിരിച്ചുവിടലില്‍ പരാതിയുമായി മന്ത്രിയെ കണ്ട് ജീവനക്കാര്‍

Next Post

തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

കോയമ്പത്തൂർ സ്ഫോടനം: പൊട്ടിത്തെറിച്ച കാർ 9 തവണ കൈമാറ്റം ചെയ്തത്, അന്വേഷണം ഊർജിതം, 6 സംഘങ്ങളെ നിയോഗിച്ചു

കോയമ്പത്തൂ‍ർ കാർബോംബ് സ്ഫോടനം: പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര? വൻ ഗൂഢാലോചന,കൂടുതൽ അറസ്റ്റിന് സാധ്യത

തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

ഗവർണറുടെ അടുത്ത നീക്കമെന്ത്? നിയമ നടപടിക്ക് സാധ്യത ഉണ്ടോ? ഉറ്റുനോക്കി രാഷ്ട്രീയകേരളം,രാജ്ഭവന് സുരക്ഷ കൂട്ടി

വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ; ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം

വിഴിഞ്ഞം തുറമുഖ സമരം 100ാം ദിനം, കരയിലും കടലിലും പ്രതിഷേധം,തീരദേശപാതയിൽ ഗതാഗതം തടസപ്പെട്ടേക്കും

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In