റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സൗദി മന്ത്രിസഭ. ആദ്യമായാണ് രാജാവിന് പകരം മന്ത്രിസഭാ യോഗത്തില്‍ കിരീടാവകാശി അധ്യക്ഷത വഹിക്കുന്നത്. അദ്ദേഹം അടുത്തിടെയാണ് പ്രധാനമന്ത്രിയായി അവരോധിതനായത്.
റിയാദ് അല്‍യമാമാ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് അധ്യക്ഷത വഹിച്ചത്. ഏതാനും ആഴ്ചകളായി ജിദ്ദയിലായിരുന്ന സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച വൈകീട്ടാണ് റിയാദിലെത്തിയത്. യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയോഗടനുബന്ധിച്ച് സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഫോറം രണ്ടാം എഡിഷന്‍ അടുത്ത മാസം ഈജിപ്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അഞ്ചാംപനി, പോളിയോ എന്നിവ ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടന, യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നിവക്ക് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ റിലീഫ് സെന്ററിന്റെ സഹായം തുടരും. ബ്രിട്ടണുമായി കയറ്റുമതി ക്രെഡിറ്റ് കരാറിനും മന്ത്രസഭ അംഗീകാരം നല്‍കി. ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് അല്‍ ഖസബിയാണ് മന്ത്രിസഭാ യോഗ തരുമാനങ്ങള്‍ അറിയിച്ചത്.