കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ സസ്പെൻഷൻ നിയമ വിരുദ്ധമെന്ന് എം ശിവശങ്കർ. സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ശിവശങ്കര്‍ സമീപിച്ചു. നടപടിക്ക് പിന്നില്‍ മാധ്യമവിചാരണയും ബാഹ്യസമ്മര്‍ദവുമുണ്ട്. രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായെന്നാണ് ശിവശങ്കറിന്‍റെ വാദം. 170 ദിവസത്തെ സസ്പെന്‍ഷന്‍ കാലാവധി സര്‍വീസ് ആയി കണക്കാക്കണം. സ്വർണ്ണക്കടത്ത് കേസില്‍ താൻ ജയിലിൽ കിടന്നത് കുറ്റാരോപിതനായാണ്. തനിക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താൻ എൻഐഎ യ്ക്ക് കഴിഞ്ഞില്ല. സർവ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെ പേരിൽ തള്ളിയെന്നും ശിവശങ്കർ പറയുന്നു.