നടൻ ദിലീപിന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ മകൾ മീനാക്ഷി ദിലീപിന് നൽകിയ ആശംസ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
അച്ഛൻ ദിലീപിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രത്തോടൊപ്പമാണ് മീനാക്ഷി പിറന്നാൾ ആശംസ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ‘പിറന്നാൾ ആശംസകൾ അച്ഛാ’, എന്നും മീനാക്ഷി കുറിക്കുന്നു. എല്ലാ വർഷവും ദിലീപിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രങ്ങൾ മീനാക്ഷി പങ്കുവെക്കാറുണ്ട്. ഈ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
“കേവലമൊരു മികിക്രിക്കാരൻ എന്ന നിലയിൽ നിന്നും, തൻ്റെ കഠിന പ്രയത്നം കൊണ്ട് സിനിമയുടെ ലോകത്ത് സൂപ്പർ താരങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് ജനങ്ങളുടെ പ്രിയ നായകനായ പകരക്കാരൻ ഇല്ലാത്ത ഇതിഹാസ നടൻ. മലയാളത്തിൻ്റെ സ്വന്തം ജനപ്രിയനായന് പിറന്നാളാശംസകൾ, കുട്ടിക്കാലം എത്രത്തോളം മനോഹരം ആക്കാമോ അത്രത്തോളം മനോഹരം ആക്കിയ ഒരേ ഒരു നടൻ, മീനൂട്ടിയുടെ പ്രിയപ്പെട്ട അച്ഛന് ഒരുപാടൊരുപാട് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ”, എന്നിങ്ങനെയാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.