പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ് മാൻ കൃഷ്ണ കുമാറിനെതിരെയും കേസ്. വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവർക്കെതിരെയാണ് കേസ്.
കള്ളു കുടിക്കാനെത്തിയ 2 വിദ്യാർത്ഥികൾക്കെതിരെയും കേസുണ്ട്. കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ, അഗതിയൻ എന്നിവരാണ് കള്ളുഷാപ്പിലെത്തിയത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ കള്ളുഷാപ്പ് പരിശോധനയിലാണ് കേസെടുത്തത്.