• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുദ്ധത്തിന് ഇന്ധനമാകുന്നത് പാശ്ചാത്യ രാജ്യങ്ങള്‍; യുക്രൈയ്നെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് വ്ലാദിമിർ പുടിൻ

by Web Desk 06 - News Kerala 24
October 28, 2022 : 6:41 am
in News, World
Reading Time: 1 min read
0
A A
0
ഇരുനൂറിലധികം വിദേശനിർമിത ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിച്ച് റഷ്യ

യുക്രൈയ്നെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുദ്ധത്തിന് ഇന്ധനം പകരുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ഗുരുതര ആരോപണമാണ് റഷ്യന്‍ പ്രസിഡന്‍റ് നടത്തിയിട്ടുള്ളത്. യുക്രൈനെതിരായ സംഘർഷത്തിൽ സൈനികമായും സാമ്പത്തികമായും നഷ്ടമുണ്ടെങ്കിലും ആത്യന്തിക വിജയം റഷ്യക്കായിരിക്കുമെന്നും റഷ്യൻ പ്രസിഡണ്ട് പറഞ്ഞു. വ്യാഴാഴ്ച വിദേശയ നയത്തെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

ആണവായുധം പ്രയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, രാഷ്ട്രീയപരമായും സൈനിക പരമായും അത്തരമൊരു ഉദ്ദേശം ഇല്ലെന്നും കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞു. അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അവരുടെ നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആധിപത്യ മത്സരം അപകടകരവും വൃത്തിയില്ലാത്തതും രക്തരൂഷിതവുമെന്നാണ് പുടിന്‍ അഭിപ്രായപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ നിറഞ്ഞതാണ് കോണ്‍ഫറന്‍സ് വേദിയിലെ പുടിന്‍റെ പ്രസംഗം.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മനുഷ്യരാശിയോട് അവരുടെ ഇഷ്ടം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കാത്ത വിലയില്‍ എത്തിയിട്ടും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങളെ സഹിക്കാനോ അംഗീകരിക്കാനോ ഭൂരിപക്ഷം രാഷ്ട്രങ്ങളും തയ്യാറല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയും അവരുടെ സഖ്യ കക്ഷികളും അവരുടെ നിയമങ്ങള്‍ അടിസ്ഥാനമാക്കി ലോകത്തെ ഒരേ രീതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഈ അടിച്ചേല്‍പ്പിക്കലിന് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണ നല്‍കിയെന്നും പുടിന്‍ ആരോപിക്കുന്നു. പാശ്ചാത്യരുടെ നയങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത്. കാറ്റ് വിതയ്ക്കുന്നവന്‍ ചുഴലിക്കാറ്റ് കൊയ്യുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തങ്ങളെ തകര്‍ക്കുന്ന ഒരുാട് പ്രശ്നങ്ങളെ കൂട്ടി വയ്ക്കുകയോ അല്ലെങ്കില്‍ സുസ്ഥിരവും സുരക്ഷിതവുമാക്കാൻ കഴിയുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക എന്ന രണ്ട് കാര്യങ്ങളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കേണ്ട ഘട്ടത്തിലാണ് മനുഷ്യരാശി എത്തി നില്‍ക്കുന്നത്. റഷ്യയെ ദുര്‍ബല രാജ്യമാക്കി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനാണ്  പാശ്ചാത്യരുടെ നവലിബറലുകള്‍ ശ്രമിക്കുന്നതെന്നം പുടിന്‍ ആരോപിച്ചു. ഇതിലൊരിക്കലും അവര്‍ വിജയം നേടില്ലെന്നും റഷ്യന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. യുക്രൈനെതിരെ ഫെബ്രുവരി 24നാണ് റഷ്യ യുദ്ധം തുടങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോളേജ് വിദ്യാർഥികൾക്ക് കള്ള് നൽകി, ഷാപ്പിനും സെയിൽസ്മാനും വിദ്യാർഥികൾക്കുമെതിരെ കേസ്

Next Post

വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡിലിരുന്ന് വയോധികന്‍; രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡിലിരുന്ന് വയോധികന്‍; രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡിലിരുന്ന് വയോധികന്‍; രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്

കള്ള് ഷാപ്പിലെ തര്‍ക്കം, കോണ്‍ക്രീറ്റ് കട്ടയ്ക്ക് ഏറുകിട്ടിയ യുവാവ് മരിച്ചു; ഒളിവില്‍ പോയ പ്രതി പിടിയില്‍

കള്ള് ഷാപ്പിലെ തര്‍ക്കം, കോണ്‍ക്രീറ്റ് കട്ടയ്ക്ക് ഏറുകിട്ടിയ യുവാവ് മരിച്ചു; ഒളിവില്‍ പോയ പ്രതി പിടിയില്‍

35 വയസിലും വിവാഹമായില്ലേ ; മാംഗല്യത്തിന് സായൂജ്യം പദ്ധതിയുമായി പിണറായി പഞ്ചായത്ത്

വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി

കൊല്ലത്ത് മീന്‍ വില്‍പനയുടെ മറവില്‍ വയോധികയെ ആക്രമിച്ച് മോഷണശ്രമം ; യുവാക്കള്‍ പിടിയില്‍

മോഷണ ശ്രമം ചെറുക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് നിലത്ത് വീണ് 56കാരിക്ക് ദാരുണാന്ത്യം; അറസ്റ്റ്

കോയമ്പത്തൂ‍ർ കാർ ബോംബ് സ്ഫോടനം; ജമേഷ മുബീന്‍റെ ബന്ധു അറസ്റ്റില്‍, കൂടുതൽ അറസ്റ്റിന് സാധ്യത

കോയമ്പത്തൂ‍ർ സ്ഫോടനം:ലക്ഷ്യമിട്ടത് ആൾനാശവും സ്ഥാപനങ്ങൾ തകർക്കലും, സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021