• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോഷണ ശ്രമം ചെറുക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് നിലത്ത് വീണ് 56കാരിക്ക് ദാരുണാന്ത്യം; അറസ്റ്റ്

by Web Desk 06 - News Kerala 24
October 28, 2022 : 7:42 am
in Kerala, News
0
A A
0
കൊല്ലത്ത് മീന്‍ വില്‍പനയുടെ മറവില്‍ വയോധികയെ ആക്രമിച്ച് മോഷണശ്രമം ; യുവാക്കള്‍ പിടിയില്‍

ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക്  ദാരുണാന്ത്യം. ദില്ലിയിലെ പ്രശാന്ത് വിഹാര്‍ മേഖലയില്‍ ഒക്ടോബര്‍ 26നാണ് സംഭവമുണ്ടായത്. ഇ റിക്ഷയില്‍ പോവുകയായിരുന്നു 56കാരിയായ സുമിത്ര മിത്തലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗ് തട്ടിപ്പറിക്കാനുള്ള ബൈക്കിലെത്തിയ യുവാക്കളുടെ ശ്രമം ചെറുക്കുന്നതിനിടെയാണ് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് സുമിത്ര താഴെ വീണത്.

വീഴ്ചയില്‍ തലയ്ക്ക് അടക്കം ഗുരുതര പരിക്കുകള്‍ സുമിത്രയ്ക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.സംഭവത്തില്‍ രാജു, രാഹുല്‍ ഇവരുടെ സുഹൃത്ത് രോഹന്‍ ബിഹാറി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടറും സുമിത്രയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ബാഗും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയ 200 രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം തൃശൂരില്‍ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായിരുന്നു. ബൈക്കിലെത്തിയ യുവാവിനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. നിർമ്മാണ തൊഴിലാളിയും ചൊവ്വന്നൂർ സ്വദേശിയുമായ നിഖിലാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ നിഖിൽ റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ചെറുത്ത് ബഹളം വെച്ചു. ബഹളം കേട്ട് ഓടിക്കൂടിയ ഭർത്താവും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.

ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചയാളുടെ കയ്യില്‍ യാത്രക്കാരന്‍ മുറുകെ പിടിച്ചതോടെ  ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. ബീഹാറിലെ ബെഗുസാരായില്‍ സെപ്തംബര്‍ ആദ്യവാരമായിരുന്നു ഇത്. ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി

Next Post

കോയമ്പത്തൂ‍ർ സ്ഫോടനം:ലക്ഷ്യമിട്ടത് ആൾനാശവും സ്ഥാപനങ്ങൾ തകർക്കലും, സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോയമ്പത്തൂ‍ർ കാർ ബോംബ് സ്ഫോടനം; ജമേഷ മുബീന്‍റെ ബന്ധു അറസ്റ്റില്‍, കൂടുതൽ അറസ്റ്റിന് സാധ്യത

കോയമ്പത്തൂ‍ർ സ്ഫോടനം:ലക്ഷ്യമിട്ടത് ആൾനാശവും സ്ഥാപനങ്ങൾ തകർക്കലും, സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി

ചീരാലിലെ കടുവ പിടിയിൽ, കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ,ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി

ചീരാലിലെ കടുവ പിടിയിൽ, കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ,ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

ഗവർണർ സർക്കാർ പോരിൽ ഇനിയെന്ത്?കണ്ണൂർ വിസി നിയമനത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകുമോ?

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

ട്വിറ്റ‍ർ ഇനി മസ്കിന് സ്വന്തം,സിഇഒ പരാ​ഗ് പുറത്ത്

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരി; പിടിയിൽ

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരി; പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021