കോഴിക്കോട് : താമരശ്ശേരിയിലെ വ്യാപാരിയായ അഷ്‌റഫിനെ തട്ടികൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ. പ്രധാന പ്രതി അലി ഉബൈറാൻ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചിരുന്നതായാണ് കണ്ടെത്തൽ. കോഴിക്കോട് കടിയങ്ങാട് വെച്ച് ഒരു മാസം മുമ്പായിരുന്നു സംഭവമുണ്ടായത്. വിദേശത്തുള്ള സ്വർണ്ണ ഇടപാട സംബന്ധിച്ച തർക്കമാണ് ഇതിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ മൂന്നു പേർക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.