• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാനായിയുടെ സാഗരകന്യകയ്ക്ക് ലോക റെക്കോർഡ്, ഏറ്റവും വലിയ മത്സ്യകന്യക ശിൽപ്പം

by Web Desk 06 - News Kerala 24
October 30, 2022 : 12:30 pm
in Kerala, News
Reading Time: 1 min read
0
A A
0
കാനായിയുടെ സാഗരകന്യകയ്ക്ക് ലോക റെക്കോർഡ്, ഏറ്റവും വലിയ മത്സ്യകന്യക ശിൽപ്പം

തിരുവനന്തപുരം : വിഖ്യാത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്.  ശംഖുമുഖത്ത് അസ്തമയ സൂരയനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. ഈ ശിൽപ്പം ചിപ്പിക്കുള്ളിലായതിനുമുണ്ട് ഒരു കഥ. ആ കഥയും പുരസ്കാര നേട്ടത്തിലെ സന്തോഷവും ഓർമ്മകളും ശിൽപ്പി കാനായി കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെക്കുന്നു…

അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് പറയുന്നു കാനായി കുഞ്ഞിരാമൻ. ലോക റെക്കോർഡിനർഹമായ ശിൽപ്പം കേരളത്തിൽ ശംഖുമുഖത്ത് തന്നെ നിർമ്മിക്കാനായതിൽ അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ ലണ്ടനിൽ നിന്നാണെന്നും സാഗര കന്യകയ്ക്ക് ലോക റെക്കോർഡ് ലഭിച്ചിട്ടുണ്ടെന്നും സെർട്ടിഫിക്കറ്റ് അയച്ചുതരുമെന്നും അറിയിച്ചു. അപ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യകന്യകാ ശിൽപ്പമാണ് സാഗരകന്യകയെന്ന് താൻ അറിയുന്നതെന്നും കാനായി പറഞ്ഞു.

നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപ്പത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപ്പങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനി നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയുന്നു. എല്ലാത്തിലും വളരെ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഗാലറികൾക്കോ മ്യൂസിയത്തിനോ വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്, ആർട്ട് ഫോർ ദ പബ്ലിക്. കല അത് ജനങ്ങൾക്ക് വേണ്ടിയാണ്. കേരളത്തിൽ ശിൽപ്പകല പുരോഗമിച്ചിട്ടില്ല. ശിൽപ്പകലയുടെയും ചിത്രകലയുടെയും സെന്ററായി കേരളം മാറണം. അതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത് – കാനായി കുഞ്ഞിരാമൻ പറഞ്ഞു.

ശംഖുമുഖത്തെ അസ്തമയ സൂര്യന് അഭിമുഖമായി കിടക്കുന്ന സാഗരകന്യകയെന്ന ആശയത്തിലേക്ക് താനെങ്ങനെ എത്തിയെന്നും അദ്ദേഹം വിവരിച്ചു. ശിൽപ്പം നിർമ്മിക്കാൻ സർക്കാർ തന്നെ ഏൽപ്പിച്ചത് മുതൽ എന്ത് തരത്തിലായിരിക്കണം ശിൽപ്പം എന്നതിനെ കുറിച്ചായിരുന്നു ആലോചന. കടൽ മുഴുവൻ വിഷം കലർന്നിരിക്കെ വിഷമില്ലാത്ത സ്ഥലം തിരഞ്ഞ് കരയിലെത്തിയ സാഗര കന്യക എന്നാൽ കണ്ടതാകട്ടെ കരയിലും മാലിന്യം തന്നെ. ഒടുവിൽ മണ്ണ് തൊടാതെ കരയിൽ ഇരിക്കാൻ തീരുമാനിക്കുന്നു. അതാണ് മണ്ണ് തൊടാതെ കരയിൽ ചിപ്പിയിലിരിക്കുന്ന സാഗര കന്യക എന്ന നിർമ്മാണത്തിനായി ഞാൻ ഉണ്ടാക്കിയെടുത്ത ആശയം – കാനായി വിവരിച്ചു.

87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്.  ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിച്ചത്. ശിൽപ്പ നിർമ്മാണ കാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന നളിനി നെറ്റോക്കായിരുന്നു നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പുകുതിയിലേറെയായപ്പോൾ നഗ്ന ശിൽപ്പം പറ്റില്ലെന്നായി കളക്ടർ. ശിൽപ്പത്തെ ഉടുപ്പിക്കണമെന്നുമായി ആവശ്യം. എന്നാൽ മത്സ്യകന്യക നഗ്നയാണെന്ന് ഞാനും പറഞ്ഞു. ഇത് ഒരു പത്രത്തിൽ വാർത്തയായി. ഈ പത്ര വാർത്തയുമായി ഞാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ ചെന്ന് കണ്ടു. അദ്ദേഹം ഇടപെട്ടു. കുഞ്ഞിരാമന് ശിൽപ്പം പൂർത്തിയാക്കാൻ എല്ലാവിധ സൌകര്യങ്ങളും ഒരുക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ചു. അങ്ങനെയാണ് ശിൽപ്പ നിർമ്മാണം പൂർത്തിയാക്കാൻ ആയത് – 30 വർഷം മുമ്പത്തെ നിർമ്മാണ കാല ഓർമ്മകൾ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാരോൺ രാജിന്റെ മരണം : പെൺസുഹൃത്തിനൊപ്പം മാതാപിതാക്കളെയും വിളിപ്പിച്ച് ക്രൈംബ്രാഞ്ച്

Next Post

കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട, 5 പേർ കസ്റ്റഡിയിൽ; സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട, 5 പേർ കസ്റ്റഡിയിൽ; സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

അക്രമി കാണാമറയത്ത്,മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ശാസ്തമംഗലെത്തെ വീട്ടിലും കയറിയെന്ന് സംശയം

അക്രമി കാണാമറയത്ത്,മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ശാസ്തമംഗലെത്തെ വീട്ടിലും കയറിയെന്ന് സംശയം

എന്തിന് രാഹുല്‍ കൈയില്‍ പിടിച്ചു? മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവിന് നടിയുടെ മറുപടി

എന്തിന് രാഹുല്‍ കൈയില്‍ പിടിച്ചു? മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവിന് നടിയുടെ മറുപടി

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിക്കാനൊരുങ്ങി 2.3 അടി ഉയരമുള്ള യുവാവ്

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിക്കാനൊരുങ്ങി 2.3 അടി ഉയരമുള്ള യുവാവ്

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷം ; വര്‍ഗ്ഗീയ ശക്തികളാണെന്ന് വാദിച്ച് ഇടതുമുന്നണി

'അരിക്ക് തീവില, അഴിമതി, ലൈംഗികാരോപണങ്ങള്‍'; പിണറായി ഭരണത്തിനെതിരെ പൗരവിചാരണയ്ക്ക് പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021