ദില്ലി: ഐ എസ് ആർ ഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി മോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നൽകിയതോടെ വിപ്ലവകരമായ മാറ്റമാണ് കാണാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. യുവാക്കൾ അവ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.