പാറശാല: ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് പെൺകുട്ടി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഷാരോണിന്റെ സുഹൃത്ത് രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. പാനീയങ്ങൾ കഴിച്ച പാറശാല മുര്യങ്കര സമുദായപ്പറ്റ് കുഴിവിള ജെ പി ഹൗസിൽ ഷാരോൺ രാജ് ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്. ഇതിന് ഷാരോണിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സുഹൃത്ത് ഗ്രീഷ്മ, പെൺകുട്ടി അച്ഛൻ, അമ്മ, ബന്ധു എന്നിവരോട് ഞായറാഴ്ച രാവിലെ എസ്പി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്.