• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ചു, മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്

by Web Desk 06 - News Kerala 24
October 31, 2022 : 3:41 pm
0
A A
0
മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ചു, മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്

മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ചതായി സമ്മതിച്ച മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്. ന്യൂജേഴ്‌സിയിൽ നിന്നുള്ള 39 -കാരനായ കരിം എൽകൊരാനി എന്ന യുഎൻ മുൻജീവനക്കാരനാണ് പീഡനം നടത്തിയതായി സമ്മതിച്ചത്. ഇറാഖിൽ യുഎൻ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയ്ക്ക് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചുവെന്നും എഫ്ബിഐ -യ്ക്ക് തെറ്റായ വിവരങ്ങൾ നൽകി എന്നും എൽകൊരാനി സമ്മതിക്കുകയായിരുന്നു.

ഒപ്പം തന്നെ യുഎസ് പ്രോസിക്യൂട്ടർമാർക്കുള്ള വാദത്തിൽ 17 വർഷത്തിനിടയിൽ 20 സ്ത്രീകൾക്ക് മയക്കുമരുന്ന് നൽകി എന്നും അതിൽ 13 പേരെ ലൈം​ഗികമായി പീഡിപ്പിച്ചു എന്നും ഇയാൾ സമ്മതിച്ചു. ഇയാൾ താൻ ഇരയാക്കിയവർക്ക് പ്രതികരിക്കാൻ കഴിയില്ല എന്ന് ഉറപ്പാക്കിയിരുന്നു. അവർക്ക് ബലാത്സം​ഗം നടന്നത് ഓർമ്മിച്ചെടുക്കാനാവാത്ത അവസ്ഥയിൽ എൽകൊരാനി ഇവരെ എത്തിച്ചിരുന്നു. പലപ്പോഴും ബലാത്സം​ഗത്തിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നടിച്ചു. മറ്റ് ചിലപ്പോൾ ഇരകളെ കളിയാക്കുകയും സംഭവിച്ചതിനെല്ലാം അവരെ കുറ്റപ്പെടുത്തുകയും ചെയ്തു എന്ന് യുഎസ് പ്രോസിക്യൂട്ടർ പറയുന്നു.

‘എൽകൊരാനിക്കെതിരെ വിവരം നൽകാൻ മുന്നോട്ട് വരാൻ ധൈര്യം കാണിച്ചതിന് ആ സ്ത്രീകളെ അഭിനന്ദിക്കുന്നു. ഒപ്പം അയാളെ പോലുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും’ എന്നും പ്രോസിക്യൂട്ടർ ഡാമിയൻ വില്യംസ് പറഞ്ഞു. ഹെയ്‍തി മുതൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് വരെ ലോകമെമ്പാടും യുഎൻ ഉദ്യോ​ഗസ്ഥരും സൈനിക സമാധാന സേനാം​ഗങ്ങളും നടത്തിയ ലൈം​ഗിക ദുരുപയോ​ഗവുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്ത് വന്നതിന് പിന്നാലെയാണ് എൽകൊരാനിയുടെ കേസും വരുന്നത്.

എൽകൊരാനി മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ ലൈം​ഗികമായി ഉപയോ​ഗിക്കാൻ തുടങ്ങുന്നത് 2002 -ലാണ്. 2007 വരെയും 2016 വരെയും ഇത് തുടർന്നു. ആ സമയത്ത് ആദ്യം യുണിസെഫിലും പിന്നീട് യുഎന്നിൽ തന്നെയുമാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 2016 -ൽ ഇറാഖിൽ വച്ച് ഇയാൾ തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചു എന്ന് ഒരു അതിജീവിത പറഞ്ഞതായി കോടതിരേഖകൾ കാണിക്കുന്നു. പിന്നാലെ യുഎൻ ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ യുഎസ് സർക്കാരിന് അന്വേഷണം കൈമാറി.

യുഎസ് സർക്കാർ പറയുന്നതനുസരിച്ച്, സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു എൽകൊരാനി. സ്ത്രീ ടേബിളിന്റെ അടുത്ത് നിന്നും മാറിയ സമയത്ത് അവളുടെ പാനീയത്തിൽ അവളറിയാതെ അയാൾ മരുന്ന് കലർത്തി. പിന്നാലെ, ബോധം നശിച്ച അവളെ യുഎന്നിന്റേതെന്ന് അടയാളം വച്ച കാറിൽ തന്നെ അപ്പാർട്‍മെന്റിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് അവളെ പീഡിപ്പിക്കുകയും ചെയ്തു. ‘അന്ന് രാത്രി കൃത്യമായി എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. എന്നാൽ‌, അതെന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട രാത്രിയാണ്’ എന്ന് യുവതി പറഞ്ഞു.

അവരെ കൂടാതെ എൽകൊരാനി പീഡിപ്പിച്ച മറ്റ് സ്ത്രീകളും തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി. അത് തങ്ങളുടെ കരിയറും ജീവിതവും നശിപ്പിച്ചു എന്നും തങ്ങളുടേത് ദുസ്വപ്നങ്ങളുടെ രാത്രികളായി മാറി എന്നും അവർ പറഞ്ഞു.

എൽകൊരാനിയുടെ അഭിഭാഷകർ അയാൾ ചില മാനസികാരോ​ഗ്യപ്രശ്നങ്ങളിലാണ് എന്നും മൂന്നരവർഷത്തെ തടവ് മാത്രമേ വിധിക്കാവൂ എന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, 15 വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. ‘ഞാനുണ്ടാക്കിയ വേദനയിൽ മാപ്പ് ചോദിക്കുന്നു, എന്റെയാ പ്രവൃത്തികൾ ജീവിതകാലം മുഴുവനും എന്നെ പിന്തുടരും’ എന്ന് തടവിന് മുമ്പ് എൽകൊരാനി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 വയസ്സാക്കി സർക്കാർ

Next Post

നടിയെ ആക്രമിച്ച കേസ്, അധിക കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍, ദിലീപ് കോടതിയില്‍ ഹാജരായി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നടിയെ ആക്രമിച്ച കേസ്, അധിക കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍, ദിലീപ് കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസ്, അധിക കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍, ദിലീപ് കോടതിയില്‍ ഹാജരായി

തുലാവർഷത്തിനിടെ ചക്രവാതചുഴി, തെക്കൻ കേരളത്തിൽ മഴ ശക്തമാകും ;7 ജില്ലകളിൽ ജാഗ്രത

തുലാവർഷത്തിനിടെ ചക്രവാതചുഴി, തെക്കൻ കേരളത്തിൽ മഴ ശക്തമാകും ;7 ജില്ലകളിൽ ജാഗ്രത

ആദ്യ ഭർത്താവ് മരിക്കുമെന്ന് അന്ധവിശ്വാസം; ജ്യൂസിൽ പലതവണ വിഷംകലർത്തി നൽകി

ഷാരോൺ വധം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‍മയുടെ ആരോഗ്യനില തൃപ്‍തികരം

‘ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കട്ടെ, ജാഗ്രത കാട്ടാം’; മേയര്‍ ആര്യ രാജേന്ദ്രന്‍

'ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കട്ടെ, ജാഗ്രത കാട്ടാം'; മേയര്‍ ആര്യ രാജേന്ദ്രന്‍

ഇലന്തൂർ ഇരട്ടനരബലി; റോസിലിൻ കൊലപാതക കേസിൽ പ്രതികളെ വീണ്ടും വീട്ടിലെത്തിച്ച് തെളിവെടുത്തു

ഇലന്തൂർ ഇരട്ടനരബലി; റോസിലിൻ കൊലപാതക കേസിൽ പ്രതികളെ വീണ്ടും വീട്ടിലെത്തിച്ച് തെളിവെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In