• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾക്കിനി സർട്ടിഫിക്കറ്റും, പുതിയ മുന്നേറ്റവുമായി ടോക്കിയോ

by Web Desk 06 - News Kerala 24
November 2, 2022 : 12:09 pm
0
A A
0
സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾക്കിനി സർട്ടിഫിക്കറ്റും, പുതിയ മുന്നേറ്റവുമായി ടോക്കിയോ

സ്വവർ​ഗാനുരാ​ഗികളായ ദമ്പതികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള ചെറിയ ശ്രമങ്ങളെങ്കിലും ഇപ്പോൾ ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇപ്പോഴിതാ, ടോക്കിയോയിൽ സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾക്ക് സർട്ടിഫിക്കറ്റും അനുവദിച്ചിരിക്കുകയാണ്. ഇതോടെ, വിവാഹിതരായ ദമ്പതികൾ‌ക്കുള്ള ചില ആനുകൂല്യങ്ങൾക്കെങ്കിലും ഇതവരെ അർഹരാക്കും.

ജപ്പാനിൽ മുഴുവനും സ്വവർ​ഗാനുരാ​ഗികളെയും സാധാരണ ദമ്പതികളെപ്പോലെ കാണുന്നതിലേക്ക് നയിക്കുന്ന ഒരു ചുവടുവയ്പ്പായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, വികസിത രാജ്യങ്ങളുടെ G7 ഗ്രൂപ്പിൽ സ്വവർഗ യൂണിയനുകളെ അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാൻ.

എന്നാൽ, അടുത്തിടെ ജപ്പാനിൽ നടന്ന പോളിം​ഗിൽ കാണിക്കുന്നത് ജപ്പാനിൽ ഭൂരിഭാ​ഗവും സ്വവർ​ഗവിവാഹത്തെ അനുകൂലിക്കുന്നു എന്നാണ്. ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ NHK 2021-ൽ നടത്തിയ ഒരു സർവേ പ്രകാരം, 57% പേരും സ്വവർ​ഗവിവാഹത്തെ അനുകൂലിച്ചു, 37% പേരാണ് ആ സമയം സ്വവർ​ഗവിവാഹത്തെ എതിർത്തത്.

ഇത്ര വ്യാപകമായ പിന്തുണ ഉണ്ടായിട്ടും പക്ഷേ ഒസാക്കയിലെ ഒരു ജില്ലാ കോടതി ഈ വർഷം ആദ്യം വിധിച്ചത് സ്വവർ​ഗവിവാഹത്തിന് നിലവിലുള്ള നിരോധനം ഭരണഘടനാപരമാണ് എന്നാണ്. ശേഷം, ഒക്ടോബറിൽ, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക പ്രതിനിധിയായ നൊബോരു വടാനബെ സ്വവർഗ വിവാഹത്തെ ‘വെറുപ്പുളവാക്കുന്നത്’ എന്ന് വിശേഷിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

എങ്കിലും സമത്വത്തിന് വേണ്ടിയുള്ള ചില നീക്കങ്ങളെല്ലാം ഇവിടെ ഉണ്ടായി. ടോക്കിയോ മെട്രോപൊളിറ്റൻ ഏരിയയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യമായി 2015 -ൽ തന്നെ ഇവിടുത്തെ ഒരു ഒരു ജില്ലയിൽ തുടങ്ങിയിരുന്നു. മെട്രോപൊളിറ്റൻ ഏരിയയുടെ പടിഞ്ഞാറുള്ള ഒമ്പത് വാർഡുകളിലേക്കും ആറ് നഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിച്ചു. പുതിയ മെട്രോപൊളിറ്റൻ-വൈഡ് സ്കീം പ്രകാരം അത് തലസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തും. ഇവിടെ ഏകദേശം 14 മില്ല്യൺ ആളുകളാണ് വസിക്കുന്നത്.

സർട്ടിഫിക്കറ്റ് കിട്ടുന്നതോട് കൂടി തന്നെ സ്വവർ​ഗദമ്പതികൾക്ക് മറ്റ് ഭാര്യ-ഭർത്താക്കന്മാരെ പോലെ വീട്, ആരോ​ഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിലുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാകും. ടോക്കിയോയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18 വയസിന് മുകളിലുള്ള ആർക്കും ഇപ്പോൾ സർട്ടിഫിക്കേറ്റിന് അപേക്ഷിക്കാം.

ഏതായാലും, ഇവിടെയുള്ള സ്വവർ​ഗാനുരാ​ഗികളായ ദമ്പതികൾ പുതിയ മുന്നേറ്റത്തിൽ വളരെ അധികം സന്തോഷത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിമാചലില്‍ വിമതര്‍ക്കെതിരെ നടപടി തുടര്‍ന്ന് ബിജെപി; സംസ്ഥാന വൈസ് പ്രസിഡന്‍റിനെ പുറത്താക്കി

Next Post

ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റര്‍ പണം ഈടാക്കും, തുക പ്രഖ്യാപിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റര്‍ പണം ഈടാക്കും, തുക പ്രഖ്യാപിച്ചു

പ്രായപൂര്‍ത്തിയാകാത്തെ കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 40 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്തെ കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 40 കാരന്‍ അറസ്റ്റില്‍

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

സ്വർണവിലയിൽ കുതിച്ചുചാട്ടം; മാറ്റമില്ലാതെ വെള്ളിയുടെ വില

ദില്ലിയുടെ ദുഃഖം പഞ്ചാബ്: കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നു; വായു കൂടുതൽ മലിനമായി

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി സജീവം, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In