മുതലമട: പാലക്കാട് ജില്ലയിലെ മുതലമടയില്‍ വിവാഹ പിറ്റേന്ന് ആദിവാസി യുവതി മരിച്ചത് വിഷപ്പൊടി ഉള്ളില്‍ ചെന്നാണെന്ന് പൊലീസ്. ചെമ്മണാംപതി അളകാപുരി കോളനിയില്‍ തോട്ടത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി പഴനി സ്വാമിയുടെ മകള്‍ നന്ദിനിയെ (22) ആണ് തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചെന്നും പൊലീസ് അറിയിച്ചു.
തമിഴ്നാട് പൊള്ളാച്ചി കാളിയാപുരത്തെ കെവിനുമായി ഞായറാഴ്ച ആയിരുന്നു നന്ദിനിയുടെ വിവാഹം നടന്നത്. വിവാഹാനന്തരം അന്നു തന്നെ നന്ദിനി, ഭര്‍ത്താവ് കെവിന്‍റെ കാളിയാപുരത്തെ വീട്ടിലേക്ക് പോയി. അന്ന് തന്നെ ഇവര്‍ ചെമ്മണാംപതിയില്‍ തിരിച്ചെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് നന്ദിനി തോട്ടത്തിന്‍റെ ഭാഗത്തേക്ക് പോയി. എന്നാല്‍, ഏറെ നേരം കഴിഞ്ഞും നന്ദിനി തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ശ്മശാനത്തിന് അടുത്തായി നന്ദിനിയെ കിടക്കുന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിവാഹപ്പിന്നേറ്റ് തന്നെ നവവധു ആത്യഹത്യ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷപ്പൊടി അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. നന്ദിനിയും കുടുംബവും പൊള്ളാച്ചി ഉടയകുളം സ്വദേശികളാണ്. നന്ദിനിയുടെ അച്ഛന്‍ പഴനിസ്വാമി ജോലിക്ക് നില്‍ക്കുന്ന ചെമ്മണാംപതിയിലെ തോട്ടത്തില്‍ വച്ചായിരുന്നു നന്ദിനിയുടെയും കെവിന്‍റെയും വിവാഹം. വിവാഹത്തിന് പിന്നാലെ നവവധു മരിക്കാനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നും അന്വേഷണ ചുമതല കൊല്ലപ്പോട് എസ് ഐ സി ബി മധുവിനാണെന്നും ചിറ്റൂര്‍ ഡിവൈഎസ്പി സി സുന്ദരന്‍ പറഞ്ഞു.