• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സമാന്തര സർക്കാരാകാൻ ശ്രമിക്കണ്ട, മന്ത്രിയോടുള്ള പ്രീതി മന്ത്രിസഭ തീരുമാനിക്കും’; ഗവർണർക്കെതിരെ മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
November 2, 2022 : 9:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

തിരുവനന്തപുരം : സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആഎസ്എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ  ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആർക്കും അധികാരം ഇല്ലെന്നിരിക്കെ, സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കിൽ അത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാലത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിയമിതരായവരല്ല വിസിമാർ. വിദ്യാഭ്യാസ രംഗത്തെ നേട്ടം ആരും അംഗീകരിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ച നടപടി സ്വീകരിക്കുന്നുമുണ്ട്. കേരളമുണ്ടാക്കിയ വിസ്മയകരമായ മുന്നേറ്റം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ആ നീക്കത്തിൽ കേരളമാകെ ഉത്കണ്ഠയിലാണ്. കേരളത്തിന്റെ നേട്ടത്തിൽ ഏറ്റവും അധികം അസൂയ ആർഎസ്എസിനാണ്. ഭരണഘടനയെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ എല്ലായിടത്തും പിടിമുറുക്കുന്നു. കേരളത്തിലും അത്തരം സാഹചര്യം ഒരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ​? കമ്മ്യൂണിസ്റ്റാണ് ഞാൻ, അനീതി കണ്ടാൽ നോക്കിനിൽക്കില്ല -അലൻ ശു​ഹൈബ്

Next Post

നിയമം കർശനമാക്കി! ഇന്ത്യയിൽ 26 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമം കർശനമാക്കി! ഇന്ത്യയിൽ 26 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്

നിയമം കർശനമാക്കി! ഇന്ത്യയിൽ 26 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്

പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും

പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും

പതിനാറുകാരിയെ പീഡിപ്പിച്ചു: 46 കാരനും, സഹായിയായ 71കാരനും അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ചു: 46 കാരനും, സഹായിയായ 71കാരനും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ തമ്മിലുള്ള സ്‌നേഹപ്രവൃത്തികൾ പോക്‌സോ പ്രകാരം ലൈംഗികാതിക്രമമല്ലെന്ന് കോടതി

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ തമ്മിലുള്ള സ്‌നേഹപ്രവൃത്തികൾ പോക്‌സോ പ്രകാരം ലൈംഗികാതിക്രമമല്ലെന്ന് കോടതി

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021