തിരുവനന്തപുരം∙ ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമില്‍നിന്ന് കേരളത്തിലേക്കു വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്മാന് ട്രാന് നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ‘‘കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനികവല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോടു സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടു. ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്നാമിനു ലഭ്യമാക്കും’’– മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ കായികമന്ത്രി വി.അബ്ദുറഹ്മാന്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.