ചെന്നൈ: ബംഗാൾ ഗവർണർ ലാ ഗണേശന്‍റെ ചെന്നൈയിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചെണ്ട കൊട്ടുന്ന വീഡിയോ വൈറലാകുന്നു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട ഒരു വീഡിയോയിൽ ബാനർജി ചെണ്ട മേളക്കാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നതാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ചെണ്ടമേളക്കാര്‍ക്കൊപ്പം ഒരു ചെണ്ടയില്‍ മമത താളം പിടിക്കുന്നത് വീഡിയോയില്‍ കാണാം.
ട്വിറ്ററിൽ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഈ വർഷം സെപ്തംബറിൽ കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ മമത ബാനര്‍ജി ഗർബ നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി മുംബൈ ഐടി സെല്ലിന്റെ കോ-കൺവീനർ പല്ലവി സിടി ട്വീറ്റ് ചെയ്തു.
“ദിദി ഒ ദീദിയുടെ ഈ അത്ഭുതകരമായ പങ്കാളിത്തത്തെ തടയാൻ യാതൊന്നിനും കഴിയില്ല. പിടി വ്യായാമം പോലെയുണ്ട്.” – ട്വീറ്റ് പറയുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ മമത ബാനർജി ബുധനാഴ്ചയാണ് ചെന്നൈയിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും അവർ കൂടിക്കാഴ്ച നടത്തി. സ്റ്റാലിനെ സഹോദരൻ എന്ന് വിളിച്ച മമത “ഞാൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണ്, എന്നാൽ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താതെ പോകാൻ കഴിയില്ല”.രണ്ട് നേതാക്കളും ഒരുമിച്ച് രാഷ്ട്രീയം ഒഴികെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു മമതയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
“സ്റ്റാലിൻ ജിയെ കാണുകയും ഒരു കപ്പ് കാപ്പി കുടിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു ” മമത കൂട്ടിച്ചേർത്തു.മമത ബാനര്‍ജി ഊര്‍ജ്ജസ്വലയായി വ്യക്തിത്വമാണെന്ന് സ്റ്റാലിൻ പ്രശംസിച്ചു, അവരുടെ സന്ദർശനം കൊൽക്കത്ത സന്ദർശിക്കാനുള്ള മമത ബാനർജിയുടെ ക്ഷണം സ്വീകരിച്ചതായും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.