തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ NR 301 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം PC 822054 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കുര്യൻ ജോസഫ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. PG 542064 എന്ന ടിക്കറ്റിനു ആണ് 10ലക്ഷത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. മിത്രൻ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതർ മുമ്പാകെ സമർപ്പിക്കുകയും വേണം.
അതേസമയം, ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന പുരോഗമിക്കുകയാണ്. നവംബർ 20ന് ആണ് നറുക്കെടുപ്പ് നടക്കുക. 10 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറിയുടെ ടിക്കറ്റ് വില 250 രൂപയാണ്. 50ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. കഴിഞ്ഞ വർഷം വരെ 5കോടി ആയിരുന്നു പൂജ ബമ്പർ സമ്മാനതുക.