തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. മിനിയാന്ന് കുത്തനെ ഉയർന്ന സ്വര്‍ണ വിലയാണ് ഇന്നലെയും ഇന്നും ഇടിഞ്ഞ് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായതെങ്കില്‍ ഇന്ന് രാവിലെ തന്നെ 60 രൂപയുടെ കുറവ് രേഖപ്പെടുത്തി. മിനിയാന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയോളം വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37,300 രൂപയാണ്. സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.