തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ നിലപാടിലുറച്ച് കേരള സെനറ്റ്.വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം, ഇത് സംബന്ധിച്ച് ഓഗസ്റ്റില്‍ പാസാക്കിയ പ്രമേയം വീണ്ടും അംഗീകരിച്ചു.
പഴയ പ്രമേയത്തിൽ ഭേദഗതി വരുത്തി.നിലവിലെ സർച്ച കമ്മിറ്റിക്ക് നിയമപരമായ നിലനിൽപ്പില്ല.നോട്ടിഫിക്കേഷൻ പിൻവലിക്കണം എന്നാണ് ഗവർണറോടുള്ള അഭ്യർത്ഥന.നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണം.പ്രമേയം ചാന്സിലർക്ക് എതിരല്ല.നോട്ടിഫിക്കേഷന് എതിരാണ്. കോടതി പറയുന്നത് കേൾക്കും.സെനറ്റിലെ 57 പേരില്‍ 50 ഇടത് അംഗങ്ങളും ഇതിനെ അനുകൂലിച്ചു.ഗവർണ്ണർ സെർച് കമ്മിറ്റി പിൻവലിച്ചാൽ മാത്രം സെനറ്റ് പ്രതിനിധിയെ നിർദേശിക്കും. രാഷ്ട്രീയ പ്രശ്നങ്ങൾ ഇതിൽ ഇല്ല.ഇതു നിയമ പ്രശ്നമാണെന്ന് ഇടത് അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സെനററില്‍ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണരുടെ നടപടിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതെന്നും അവര്‍ വ്യക്തമാക്കി.