മോസ്കോ: റഷ്യൻ നഗരമായ കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. തർക്കത്തിടയിൽ ആരോ ഫ്ലെയർ ഗൺ ഉപയോഗിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 250ഓളം പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്ന് കൊസ്ട്രോമ ഗവർണർ സെർജി സിട്നികോവ് അറിയിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. കഫേയുടെ മേൽക്കൂര പൂർണമായി തകർന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി. ഫ്ലയർ ഗൺ ഉപയോഗിച്ചയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മോസ്കോയിൽ നിന്ന് 340 കിലോ മീറ്റർ അകലെയുള്ള നഗരമാണ് കൊസ്ട്രോമ. 2009ൽ പേമിൽ ഹോഴ്സ് നൈറ്റ് ക്ലബിലുണ്ടാ. തീപിടുത്തത്തിൽ 150ഓളം പേർ കൊല്ലപ്പെട്ടിരുന്നു.