ന്യൂഡൽഹി : ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയില്‍ താപനില വര്‍ധിച്ചു. ഇത് കഠിന തണുപ്പില്‍ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ജനുവരി എട്ടുവരെ ശക്തമായ കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 8.5 ഡിഗ്രി സെല്‍ഷ്യല്‍സ് രേഖപ്പെടുത്തി. അതേസമയം ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കനത്തമഞ്ഞ് വീഴ്ചയും ഒറ്റപ്പെട്ട ചാറ്റല്‍ മഴയും തുടരുകയാണ്.