ഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കെകെ ജയചന്ദ്രന്‍ മാറി നിന്നാല്‍ നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം വിഎന്‍ മോഹനല്‍ എന്നിവരിലാരെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് വരും. ജില്ലാ സെക്രട്ടേറിയറ്റില്‍ ഒരു വനിതയുള്‍പ്പടെ പുതിയ രണ്ട് അംഗങ്ങള്‍ ഉണ്ടാകും. കൂടുതല്‍ യുവാക്കളും വനിതകളും ജില്ലാ കമ്മിറ്റിയിലുമെത്തും. മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. ഇത്തവണത്തെ മന്ത്രിമാര്‍ മോശമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ച മന്ത്രിമാര്‍ ആയിരുന്നുവെന്നും തുടര്‍ഭരണം കിട്ടാന്‍പോലും കാരണം അവരുടെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പ്രതിനിധികളാണെന്നും വിമര്‍ശനമുണ്ട്.
അതിനിടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസ് വീഴ്ച സമ്മതിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് മറുപടി പ്രസംഗത്തില്‍ കോടിയേരി വ്യക്തമാക്കി. ലൈഫ് പദ്ധതി ആട്ടിമറിക്കാന്‍ റവന്യു, കൃഷി വകുപ്പുകള്‍ ശ്രമിക്കുന്നുവെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. വനം വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായി.