• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

by Web Desk 04 - News Kerala 24
November 6, 2022 : 10:30 pm
in India, News
Reading Time: 1 min read
0
A A
0
എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

ഹൈദഹാബാദ്: ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പന നടത്തിയതിന് യുവാവ് അറസ്റ്റില്‍. എം ബി എ വിദ്യാര്‍ത്ഥിയും ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയുടെ മകനുമായ നർസിംഗി സ്വദേശി റിഷി സഞ്ജയ് മേത്ത (22) ആണ് പിടിയിലായത്. 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം ഹാഷ് ഓയിലും സഞ്ജയ്‍യില്‍ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കലർന്ന ചോക്ലേറ്റുകൾക്കായി റിഷി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓർഡറുകൾ സ്വീകരിക്കാറുണ്ടായിരുന്നു.

ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഡെലിവറി ചെയ്തിരുന്നുവെന്നും ഹൈദരാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും മുഷീറാബാദ് പൊലീസും ചേർന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്. വീട്ടിൽ നിന്ന് റിഷിയുടെ മൊബൈൽ ഫോണും ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

കോളേജ് പഠനകാലത്ത് റിഷി കഞ്ചാവിനും ഹാഷ് ഓയിലിനും അടിമയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്റെ ആഡംബര ജീവിതത്തിന്റെ ചിലവ് താങ്ങാനാവാതെ വന്നതോടെ ആദ്യം ഇ-സിഗരറ്റ് വിൽപന തുടങ്ങി. പിന്നീട് കൂടുതല്‍ പണത്തിനായി മയക്കുമരുന്ന് കലർന്ന ചോക്ലേറ്റുകൾ വിൽക്കാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.അതേസമയം, കേരളത്തില്‍ മയക്കുമരുന്നിനെതിരെ വ്യാപക പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. വീട്ടിൽ വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ബേപ്പൂർ തവളക്കുളം സ്വദേശി വല്ലാതൊടി പറമ്പിൽ രാജീവ് (47)ആണ് ബേപ്പൂർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്. വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ രാജീവിന്‍റെ വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്?

വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്?

ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി

ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി

വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

വിശദീകരണത്തിന് ​ഗവർണർ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021