• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും ; ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍ സ്ഥാപകന്‍

by Web Desk 06 - News Kerala 24
November 7, 2022 : 8:43 am
in News, World
Reading Time: 1 min read
0
A A
0
ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും ; ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍ സ്ഥാപകന്‍

ന്യൂയോര്‍ക്ക്: ട്വിറ്ററിന്‍റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച്  ട്വിറ്ററിന്‍റെ സ്ഥാപകൻ ജാക്ക് ഡോർസി. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്നതെന്ന് റിപ്പോർട്ട്.

50 ശതമാനത്തോളം ജീവനക്കാരെ നിലവിൽ പിരിച്ചുവിട്ടു കഴി‍ഞ്ഞു. 7500 ഓളം ജീവനക്കാരായിരുന്നു ട്വീറ്ററിൽ ഉള്ളത്. ട്വീറ്ററിലെ ജീവനക്കാര്‌ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവരാണ്. എത്ര സങ്കീർണമായ സാഹചര്യത്തിനും അവർ പരിഹാരം കണ്ടെത്തും.

നിങ്ങളിൽ പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. ഈ അവസ്ഥയിൽ നിങ്ങൾ എത്തിയതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്നാണ് ഡോർസി ട്വീറ്റിൽ പറയുന്നത്.  നിങ്ങൾ ഓരോരുത്തരോടും എനിക്ക് സ്നേഹവും കടപ്പാടുമുണ്ട്, പക്ഷേ ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ വിവാദങ്ങൾക്ക് ശേഷം കഴി‍ഞ്ഞയാഴ്ചയാണ്  മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി  പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ തീരുമാനം ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിനിടയ്ക്ക് പരസ്യദാതാക്കൾ പിന്മാറിയത് ട്വീറ്ററിന് വൻ അടിയായി മാറിയിരിക്കുകയാണ്. 3700 ഓളം പേരെ അല്ലെങ്കിൽ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടൽ നടപടികൾ ബാധിച്ചുവെന്നാണ് സൂചന.

പിരിച്ചുവിടൽ ഏറ്റവും അധികം ബാധിച്ചത് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ ആളുകളെയാണ്.  ഇപ്പോഴും പിരിച്ചുവിടൽ തുടർന്നു കൊണ്ടിരിക്കുകയാണ് മസ്ക്.  കമ്മ്യൂണിക്കേഷൻ, ഉള്ളടക്ക മേൽനോട്ടം, മനുഷ്യാവകാശങ്ങൾ, മെഷീൻ ലേണിംങ് എതിക്‌സ് എന്നിവയെ നിയന്ത്രിക്കുന്ന ടീമുകളെയും എൻജിനീയറിംഗ് ടീമുകളെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ജീവനക്കാർ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

2021 നവംബറിലാണ് ജാക്ക് ഡോർസി ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.  വൈകാതെ ഡോർസിയ്ക്ക് പകരം പരാഗ് അഗ്രവാൾ ചുമതലയേറ്റു. ഇതിനിടയിൽ അഭിപ്രായ സ്വാതന്ത്ര്യ വിഷയം ഉൾപ്പെടെയുള്ള നിരവധി ചർച്ചകളിൽ ട്വീറ്ററിന് തൂങ്ങേണ്ടി വന്നിരുന്നു.

2022 ലാണ് ട്വിറ്ററിന്റെ ബോർഡ് അംഗത്വം ഡോർസി ഒഴിയുന്നത്. നിലവിൽ ബ്ലോക്ക് എന്ന സ്ഥാപനത്തിന്റെ സിഇഒ സ്ഥാനമാണ് ഡോർസിയ്ക്ക് ഉള്ളത്.  പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ അണിയറയിലാണ് ഡോർസി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഴയ പോലെയല്ല, നല്ല ടൈറ്റാണ് ; ട്വീറ്ററിലെ വരുമാന നഷ്ടത്തിൽ പ്രതികരണവുമായി മസ്ക്

Next Post

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലശ്ശേരിയിൽ പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്, പ്രതി അറസ്റ്റിൽ

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് സാധ്യത

അവര്‍ ജോലി ചെയ്യട്ടെ ; മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് ടെക് മഹീന്ദ്ര

അവര്‍ ജോലി ചെയ്യട്ടെ ; മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് ടെക് മഹീന്ദ്ര

ഗുരുവായൂരില്‍ ‘കോടതി വിളക്ക്’ തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ വമ്പന്‍ ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂരില്‍ 'കോടതി വിളക്ക്' തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ വമ്പന്‍ ആഘോഷം സംഘടിപ്പിച്ചു

തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം: രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ

തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം: രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ

കെഎസ്ആർടിസിയുടെ പറക്കും തളികയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക്; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

'പറക്കുംതളിക മോഡൽ' കല്യാണഓട്ടം; ഡ്രൈവർക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021