• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബൈക്ക് യാത്രക്കാരനെ മുഖത്ത് കടിച്ച് കുടഞ്ഞ് കരടി; കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

by Web Desk 06 - News Kerala 24
November 7, 2022 : 10:05 am
in News
0
A A
0
ബൈക്ക് യാത്രക്കാരനെ മുഖത്ത് കടിച്ച് കുടഞ്ഞ് കരടി; കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശി ജില്ലയിലെ വനമേഖലയില്‍ ശനിയാഴ്ചയാണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരന്‍റെ മേലേക്ക് റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു. വൈകുണ്ഠമണി എന്നയാളെ നിലത്തേക്ക് വലിച്ചിട്ട ശേഷം മുഖമടക്കം കടിച്ചുപറിക്കുകയാണ് കരടി ചെയ്തത്.

വഴിയാത്രക്കാര്‍ അറിയിച്ചതിനേ തുടര്‍ന്ന് സമീപത്തെ ഗ്രാമവാസികള്‍ ഓടിയെത്തി കരടിയെ ഓടിക്കാന്‍ ശ്രമിച്ചു. കല്ലും കമ്പുമെടുത്ത് കരടിയെ എറിഞ്ഞങ്കിലും വൈകുണ്ഠമണിയെ ഉപേക്ഷിക്കാന്‍ കരടി ഒരുക്കമായിരുന്നില്ല. ആളുകള്‍ കൂടിയതിന് പിന്നാലെ കരടി ആള്‍ക്കൂട്ടതിന് നേരെ തിരിഞ്ഞു. ഈ സമയത്താണ് വൈകുണ്ഠമണിയെ രക്ഷിക്കാനായത്. ആള്‍ക്കൂട്ടത്തിന് നേരെ കരടി നടത്തിയ ആക്രമണത്തില്‍ നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവര്‍ക്ക് പരിക്കേറ്റു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകുണ്ഠമണിയുടെ പരിക്ക് ഗുരുതരമാണ്. സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തിയ കരടിയെ പിന്നീട് മയക്കുവെടി വച്ച് പിടികൂടി. മുഖത്തും കഴുത്തിലുമായി ഗുരുതര പരിക്കുകളാണ് വൈകുണ്ഠമണിക്ക് സംഭവിച്ചിട്ടുള്ളത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന വൈകുണ്ഠമണിയെ കടിച്ചുകുടയുന്ന കരടിയുടേതാണ് ദൃശ്യങ്ങള്‍. ഓടിക്കൂടിയ ആളുകളില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.  ഒക്ടോബര്‍ അവസാനവാരം പെട്ടന്നുള്ള കരടിയുടെ ആക്രമണത്തില്‍ നിന്ന് വാഷിംഗ്ടണ്‍ സ്വദേശിയായ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. വളര്‍ത്തുനായയെ രാവിലെ വീടിന് പുറത്ത് നടത്താന്‍ കൊണ്ടുപോകുമ്പോഴായിരുന്നു യുവതിക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്. കരടിയുടെ ആക്രമണത്തില്‍ പതറിയെങ്കിലും തിരിഞ്ഞ് കരടിയുടെ മൂക്കിന് ഇടിക്കാന്‍ സാധിച്ചതാണ് യുവതിക്ക് സഹായകരമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ ‘കഴിയുന്നത്ര’ പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്

Next Post

അൽഷിമേഴ്സ് രോഗം തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അൽഷിമേഴ്സ് രോഗം തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

അൽഷിമേഴ്സ് രോഗം തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം, പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്: വി ഡി സതീശന്‍

ഗവർണറുടെ 'കടക്ക് പുറത്ത്' ജനാധിപത്യവിരുദ്ധം, പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്: വി ഡി സതീശന്‍

ദലിത് വിവാഹത്തിന് അനുമതി നൽകാതെ കർണാടക ക്ഷേത്രം

ദലിത് വിവാഹത്തിന് അനുമതി നൽകാതെ കർണാടക ക്ഷേത്രം

മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ കൂടി പിടിയിൽ

മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ കൂടി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021