• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണമെന്ന് കർണാടക ഹൈകോടതി

by Web Desk 04 - News Kerala 24
November 7, 2022 : 1:54 pm
in India, News
Reading Time: 1 min read
0
A A
0
സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണമെന്ന് കർണാടക ഹൈകോടതി

ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നൽകുന്ന പ്രായപരിധി പുന:പരിശോധിക്കാൻ ദേശീയ നിയമ കമീഷനോട് കർണാടക ഹൈകോടതി നിർദേശിച്ചു. നിലവിൽ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടാൽ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിലാണ് പുനർവിചിന്തനത്തിന് കോടതി നിർദേശിച്ചിരിക്കുന്നത്.

17കാരിയോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെ ബലാത്സംഗവും പോക്സോയും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ ഇടപെടൽ.സാമൂഹിക യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ പോക്സോ നിയമപ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുനപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 16നും 18നും ഇടയിലുള്ള പെൺകുട്ടികൾ പ്രണയത്തിലാവുകയും ഒളിച്ചോടുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന നിരവധി കേസുകൾ ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. സാമൂഹിക യാഥാർഥ്യങ്ങൾ പരിഗണിച്ച് നിയമ കമീഷൻ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. മറ്റ് കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ പതിനാറോ അതിന് മുകളിലോ ഉള്ള പെൺകുട്ടിയുടെ സമ്മതം പരിഗണിക്കേണ്ടതുണ്ട് -ജസ്റ്റിസ് സുരാജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി. ബസവരാജ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

2017ൽ രജിസ്റ്റർ ചെയ്ത കേസാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതിൽ യുവാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ 17കാരി പിന്നീട് രണ്ട് കുട്ടികളുടെ അമ്മയാകുകയും ചെയ്തിരുന്നു. കേസിന്‍റെ വിചാരണക്കിടെ എല്ലാ പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറുകയും ചെയ്തു. തുടർന്ന് വിചാരണ കോടതി പ്രതിയായ യുവാവിനെ കുറ്റമുക്തനാക്കുകയായിരുന്നു. ഈ വിധി ഹൈകോടതി ശരിവെച്ചു.പോക്സോ നിയമത്തെ കുറിച്ച് ഒമ്പതാം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് അവബോധം നൽകണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുൻപേ ആവശ്യപ്പെടുന്നത്: കെ.സുധാകരൻ

Next Post

യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ശക്തമായി പ്രതികരിക്കുമെന്ന് ഉത്തര കൊറിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ശക്തമായി പ്രതികരിക്കുമെന്ന് ഉത്തര കൊറിയ

യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ശക്തമായി പ്രതികരിക്കുമെന്ന് ഉത്തര കൊറിയ

‘പാർട്ടി ലിസ്റ്റ് ചോദിച്ച് കത്തെഴുതിയെങ്കിലും കൊടുത്തില്ല: മേയറുടെ കത്തിന്റെ നിജസ്ഥിതി പുറത്തുവരട്ടെ’ – കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിൽ

‘പാർട്ടി ലിസ്റ്റ് ചോദിച്ച് കത്തെഴുതിയെങ്കിലും കൊടുത്തില്ല: മേയറുടെ കത്തിന്റെ നിജസ്ഥിതി പുറത്തുവരട്ടെ’ - കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിൽ

സാമ്പത്തിക സംവരണ കേസ്, സുപ്രീംകോടതി വിധി തിങ്കളാഴ്ച

മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു

റഷ്യയില്‍ നിശാ ക്ലബില്‍ തീ പിടിത്തം; 13 മരണം

റഷ്യയില്‍ നിശാ ക്ലബില്‍ തീ പിടിത്തം; 13 മരണം

‘ആശങ്ക ഉയർത്തുന്നു’, സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീ​ഗും സമസ്തയും

'ആശങ്ക ഉയർത്തുന്നു', സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീ​ഗും സമസ്തയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021