• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

by Web Desk 04 - News Kerala 24
November 7, 2022 : 8:02 pm
0
A A
0
കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവശേഷിക്കുന്ന 24 കേന്ദ്രങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശുചിത്വ മിഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറങ്ങി. ബയോ മൈനിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ മാലിന്യം നീക്കാനാണ് തീരുമാനം. ഈ നടപടികളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മാലിന്യ കുന്നുകളില്ലാത്ത കേരളം സാധ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ ശുചിത്വ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മാലിന്യത്തില്‍ നിന്ന് നിരവധി വസ്തുക്കള്‍ പുനരുപയോഗിക്കാൻ കഴിയും. ഈ സാധ്യതകളെല്ലാം ഉപയോഗിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യത്തിന്‍റെ അളവ് ആദ്യം സ്ഥലം അളന്ന് കണ്ടെത്തും. ഒരു ലക്ഷം ക്യുബിക് മീറ്ററില്‍ അധികം വ്യാപ്തിയുള്ള സ്ഥലങ്ങളില്‍ ഡ്രോൺ സര്‍വേ രീതി ഉപയോഗിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രോജക്ട് ഏറ്റെടുക്കും. ലെഗസി മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ എഞ്ചിനീയറായിരിക്കും. ഇതിനകം തന്നെ 22 മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍ വൃത്തിയാക്കി 2.8ലക്ഷം ടൺ മാലിന്യം നീക്കം ചെയ്തു. ഇങ്ങനെ 45 ഏക്കറോളം സ്ഥലമാണ് വീണ്ടെടുത്തത്. 32 ഓളം മാലിന്യ കേന്ദ്രങ്ങള്‍ ഇപ്പോളും ബാക്കിയുണ്ട്. കൊച്ചി ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, കോഴിക്കോട് ഞെളിയൻ പറമ്പ് ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളില്‍ വൃത്തിയാക്കല്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ 8.46 ലക്ഷം ടൺ മാലിന്യം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ള 24 സ്ഥലങ്ങളിലും ഉടൻ പ്രക്രീയ ആരംഭിക്കാനാണ് തീരുമാനം. ഇവിടെ 4.15ലക്ഷം ടൺ മാലിന്യമുണ്ടെന്നാണ് വിലയിരുത്തല്‍

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചുമകൾ ആലിയയെ പോലെയാണോ? മറുപടിയുമായി നീതു കപൂർ

Next Post

ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

ഡൽഹിയെ വിഴുങ്ങിയ വിഷപ്പുക; പുറത്തിറക്കം ഉച്ചയ്ക്കു മാത്രം; ‘ശ്വാസനാളി’ ചുരുക്കുന്ന വില്ലന്‍!

ഡൽഹിയെ വിഴുങ്ങിയ വിഷപ്പുക; പുറത്തിറക്കം ഉച്ചയ്ക്കു മാത്രം; ‘ശ്വാസനാളി’ ചുരുക്കുന്ന വില്ലന്‍!

സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും എങ്ങനെ വേര്‍തിരിച്ചറിയാം?

ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും എങ്ങനെ വേര്‍തിരിച്ചറിയാം?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In