തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടിച്ചു. കനകമല കേസിൽ ശിക്ഷ അനുഭവിക്കുന്ന മൻഷീദ് മുഹമ്മദിൽ നിന്നാണ് ഫോൺ പിടികൂടിയത്. പഴയ നോക്കിയ ഫോണാണ് പിടികൂടിയത്. ഫോണിനുള്ളിൽ സിം കാർഡുണ്ടായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറും. കനകമല ഐഎസ് ഗൂഢാലോചന കേസിൽ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മൻഷീദ് മുഹമ്മദ്.https://newskerala24.com/wp-admin/post-new.php