• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടമാണോ?

by Web Desk 06 - News Kerala 24
November 8, 2022 : 12:13 pm
in Health, News, World
Reading Time: 1 min read
0
A A
0
നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടമാണോ?

നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ പാകം ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. എന്നാല്‍ നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വാദം തുടക്കം തൊട്ടുള്ളത് പോലെ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് ഇന്നും അറിയില്ല.

ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് ശ്രദ്ധിക്കൂ. ‘സയൻസ് ഓഫ് ദ ടോട്ടല്‍ എൻവിയോണ്‍മെന്‍റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ‘ഫ്ളിൻഡേഴ്സ് യൂണിവേഴ്സിറ്റി’- ‘ന്യൂ കാസില്‍ യൂണിവേഴ്സിറ്റി’ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ധാരാളം ‘മൈക്രോപ്ലാസ്റ്റിക്സ്’ ഭക്ഷണത്തിലേക്ക് കലരുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ടെഫ്ലോണ്‍ കോട്ടിംഗ് ഉള്ള നോണ്‍-സ്റ്റിക് പാത്രങ്ങളാണെങ്കില്‍ ഇതില്‍ നിന്ന് 9,100 തരം നേര്‍ത്ത ഘടകങ്ങള്‍ പുറത്തുവരാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് പതിയെ അല്‍പാല്‍പമായി ഭക്ഷണത്തില്‍ കലരുകയും നാമത് കഴിക്കുകയും ചെയ്യുന്നു.

ഈ പാത്രങ്ങള്‍ നമ്മള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഇടവിട്ട് കഴുകുന്നത് കൊണ്ട് ഇതിന്‍റെ കോട്ടിംഗ് ഇളകിവരും. ഇതോടെയാണ് ഇവയില്‍ നിന്നും ശരീരത്തിന് അനാരോഗ്യകരമാകുന്ന ഘടകങ്ങള്‍ വേര്‍പെട്ട് വരാൻ തുടങ്ങുന്നതത്രേ.

ടെഫ്ളോണ്‍ എന്ന് പറയുന്നത് ലബോറട്ടറിയില്‍ തയ്യാറാക്കുന്ന തരം കെമിക്കലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ക്രമേണ ഇവ ദോഷമാകുമെന്നും ഇവര്‍ പറയുന്നു. സാങ്കേതികവിദ്യകളുപയോഗിച്ചുള്ള പഠനത്തില്‍ ഗവേഷകര്‍ ടെഫ്ളോണ്‍ കോട്ടിംഗിലുള്ള കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത  ‘മൈക്രോപ്ലാസ്റ്റിക്സ്’, ‘നാനോപ്ലാസ്റ്റിക്സ’ എന്നിവയെല്ലാം കണ്ടെത്തി. 5 മില്ലിമീറ്ററിലും ചെറിയ ഘടകങ്ങളെയാണ് ‘മൈക്രോപ്ലാസ്റ്റിക്സ്’ എന്ന് പറയുന്നത്. ഒരു മൈക്രോമീറ്ററിലും കുറവുള്ള ഘടകങ്ങളെ ‘നാനോപ്ലാസ്റ്റിക്സ്’ എന്നും വിളിക്കുന്നു. ഇവ മറ്റ് പ്ലാസ്റ്റിക്കിനെ പോലെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നതല്ല.

‘ടെഫ്ളോൻ കോട്ടിംഗ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വ്യക്തമാണ്. ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. എത്രത്തോളം ഇവ അപകടകാരികളാണെന്നത് കണ്ടെത്തേണ്ടതുണ്ട്…’- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചെങ് ഫാങ് ( ന്യൂ കാസില്‍ യൂണിവേഴ്സ്റ്റി ) പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോഡോയാത്രക്ക് കെജിഎഫിലെ പാട്ട്; പകർപ്പവകാശ നിയമലംഘനം; കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്

Next Post

ഹിമാചൽ പോര്; പ്രചാരണം കൊഴുപ്പിച്ച് കോൺ​ഗ്രസും ബിജെപിയും, റാലിയുമായി ദേശീയ നേതാക്കൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉത്തരാഖണ്ഡും ​ഗോവയും ഇന്ന് വിധിയെഴുതും ; ബിജെപിക്കും കോൺ​ഗ്രസിനും നിർണായകം

ഹിമാചൽ പോര്; പ്രചാരണം കൊഴുപ്പിച്ച് കോൺ​ഗ്രസും ബിജെപിയും, റാലിയുമായി ദേശീയ നേതാക്കൾ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

'ഗുരുതര കുറ്റകൃത്യം, ജാമ്യം നൽകരുത്'; അടിമാലി പീഡനക്കേസിൽ പൊലീസുകാരന്‍റെ ജാമ്യപേക്ഷ എതിർത്ത് സംസ്ഥാനം

ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

റീൽസുണ്ടാക്കുന്നതിനിടെ അപകടം? പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

നിയമനക്കത്ത് വിവാദത്തിലെ പ്രതിഷേധത്തിനിടെ മേയർ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലിൽ,കവചമൊരുക്കി സിപിഎമ്മും

നിയമനക്കത്ത് വിവാദത്തിലെ പ്രതിഷേധത്തിനിടെ മേയർ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലിൽ,കവചമൊരുക്കി സിപിഎമ്മും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021