തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രൻ നടത്തുന്നത് ഞെട്ടിപ്പിക്കുന്ന അഴിമതികളെന്ന് ചെന്നിത്തല.14 ജില്ലകളിലും നാഗപ്പന്മാർ റിക്രൂട്ടിങ് ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഇതു പോലെ അഴിമതി നടത്തുന്ന ഒരു മേയർ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നുളളതാണ് വസ്തുത. പതിനാലു ജില്ലകളിലും ഈ ആനാവൂർ നാഗപ്പന്മാരാണ് റിക്രൂട്ട്മെന്റ് ഏജന്റുമാരായി മാറിക്കഴിഞ്ഞിരിക്കുന്നത്. പതിനാലു ജില്ലാ സെക്രട്ടറിമാർ എംപ്ലായ്മെന്റ് എക്സ്ചേഞ്ചുകളിലേക്കുളള റിക്രൂട്ടിങ് ഏജന്റുമാരായിരിക്കുകയാണ്. – രമേശ് ചെന്നിത്തല പറഞ്ഞു.