മുംബൈ : രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം വിപണിയില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 76 പോയന്റ് നഷ്ടത്തില്‍ 59,779ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 17,782ലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളതെങ്കിലും യുഎസ് സൂചികകളില്‍ അത് പ്രതിഫലിച്ചില്ല.
വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലേയ്ക്ക് തിരിച്ചുവരുന്നതും സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിപണിക്ക് അനുകൂലമാണ്. ഭാരതി എയര്‍ടെല്‍, ഐടിസി, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, സണ്‍ ഫാര്‍മ, റിലയന്‍സ്, എന്‍ടിപിസി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, നെസ് ലെ, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.