• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തേനീച്ച കുത്തി, പൊലിഞ്ഞത് 14കാരിയുടെ ജീവന്‍; സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

by Web Desk 04 - News Kerala 24
November 10, 2022 : 6:12 am
0
A A
0
തേനീച്ച കുത്തി, പൊലിഞ്ഞത് 14കാരിയുടെ ജീവന്‍; സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

പാലക്കാട്:
പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തിൽ കൂടു വച്ച തേനീച്ചകൾ കുത്തി 14 വയസുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ അവകാശികൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. മരം മുറിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കാമെന്ന് ഉത്തരവിൽ പറയുന്നു.

പാലക്കാട് ചിറ്റൂർ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകൾ ആർത്തിക്കാണ് 2020 ഏപ്രിൽ 25 ന് രാത്രി വീട്ടിൽ വച്ച് തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ച ശല്യം കാരണം പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശൻ 2018 മുതൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും മുറിക്കാത്തതായിരുന്നു ദുരന്ത കാരണം. കമ്മീഷൻ കൊഴിഞ്ഞാംപാറ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയറിൽ നിന്ന് റിപ്പോർട്ട് വാങ്ങി.

മരം മുറിക്കാൻ ലേല നടപടികൾ തുടങ്ങിയെങ്കിലും ആരും ലേലം കൊണ്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാം തവണയാണ് ലേലം പോയതെന്നും റിപ്പോർട്ടിലുണ്ട്. മരം മുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യ ച്യുതിയും കാരണമാണ് ഒരു പെൺകുട്ടിയുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ടതെന്ന് കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ അവർ നിയമാനുസൃതം നടപടികൾ സ്വീകരിച്ചതായി കമ്മീഷൻ നിരീക്ഷിച്ചു.

എന്നാൽ, ഉദ്യോഗസ്ഥർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടില്ല. പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് താമസിക്കുന്നതെങ്കിൽ നടപടികൾ പെട്ടെന്ന് ഉണ്ടാകുമായിരുന്നില്ലേ എന്നും കമ്മീഷൻ ചോദിച്ചു. മനുഷ്യജീവൻ രക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർ വിവേചനാധികാരം ഉപയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തേനീച്ച ശല്യത്തിന്റെ ഗൗരവം ഫോട്ടോ സഹിതം ഫയലിൽ ഉണ്ടായിരുന്നിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ യഥാസമയം നടപടിയെടുത്തില്ല.

കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂർവ്വം വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി നൽകുന്ന തുക അവരിൽ നിന്ന് ഈടാക്കാവുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

വിലപ്പെട്ട മനുഷ്യജീവൻ പൊലിയാൻ സർക്കാർ സംവിധാനത്തിലെ സങ്കീർണ്ണതകൾ യാതൊരു കാരണവശാലും തടസ്സമാകരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം സങ്കീർണ്ണമായ അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കുന്നതിന് ഭാവിയിൽ എന്തു നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ചീഫ് സെക്രട്ടറി മൂന്ന് മാസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം മേയർക്കെതിരെ വിജിലൻസ്​ അന്വേഷണത്തിന്​ ഹരജി

Next Post

നടി ആക്രമണ കേസ്​: ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ദിലീപിന്​ നോട്ടീസ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നടി ആക്രമണ കേസ്​: ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ദിലീപിന്​ നോട്ടീസ്

നടി ആക്രമണ കേസ്​: ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ദിലീപിന്​ നോട്ടീസ്

ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമെന്ന് ബന്ധുക്കൾ

ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമെന്ന് ബന്ധുക്കൾ

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; ചോദ്യം ചെയ്ത വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; യുവാവ് അറസ്റ്റില്‍

ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; ചോദ്യം ചെയ്ത വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; യുവാവ് അറസ്റ്റില്‍

കർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

കർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In